Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Actress Assault Case

നടിയെ ആക്രമിച്ച കേസ്: ഹൈ​ക്കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ വി​ചാ​ര​ണ കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ ഹൈ​ക്കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി. ഡി ​ജി പി​യു​ടെ​യും സ്‌​പെ​ഷ്യ​ല്‍ പ്രോ​സി​ക്യൂ​ട്ട​റു​ടെ​യും ശി​പാ​ര്‍​ശ​ക​ള്‍ അം​ഗീ​ക​രി​ച്ച് ഇ​ന്ന​ലെ​യാ​ണ് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യ​ത്. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ നി​ര്‍​ണാ​യ​ക​മാ​യ ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ ത​ള്ളി​യ​ത് നി​സാ​ര കാ​ര​ണ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണെ​ന്നാ​ണ് ഡി​ജി​പി​യും സ്‌​പെ​ഷ്യ​ല്‍ പ്രോ​സി​ക്യൂ​ട്ട​രും പ​റ​യു​ന്ന​ത്.

എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി എ​ട്ടാം പ്ര​തി​യാ​യി​രു​ന്ന ദി​ലീ​പ് ഉ​ള്‍​പ്പെ​ടെ​യു​ള്ള നാ​ലു​പേ​രെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്താ​ണ് സ​ര്‍​ക്കാ​രി​ന്റെ അ​പ്പീ​ല്‍. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി അ​തി​ജീ​വി​ത ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് പി​ന്നാ​ലെ​യാ​ണ് അ​പ്പീ​ല്‍ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്.

കേ​സി​ല്‍ പ​ള്‍​സ​ര്‍ സു​നി ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​റു പ്ര​തി​ക​ള്‍​ക്ക് 20 വ​ര്‍​ഷം ക​ഠി​ന​ത​ട​വ് വി​ധി​ച്ചെ​ങ്കി​ലും, ഗൂ​ഢാ​ലോ​ച​ന കു​റ്റം തെ​ളി​യി​ക്കാ​ന്‍ പ്രോ​സി​ക്യൂ​ഷ​ന് ക​ഴി​ഞ്ഞി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ദി​ലീ​പി​നെ വി​ചാ​ര​ണ കോ​ട​തി വെ​റു​തെ വി​ട്ട​ത്. എ​ന്നാ​ല്‍, കേ​സി​ലെ ഗൂ​ഢാ​ലോ​ച​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​ക്ത​മാ​യ തെ​ളി​വു​ക​ള്‍ ത​ങ്ങ​ളു​ടെ പ​ക്ക​ലു​ണ്ടെ​ന്നും ഉ​യ​ര്‍​ന്ന കോ​ട​തി​യി​ല്‍ ഇ​ത് തെ​ളി​യി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നു​മാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍റേ​യും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റേ​യും നി​ല​പാ​ട്.

ദി​ലീ​പും പ​ള്‍​സ​ര്‍ സു​നി​യും ത​മ്മി​ലു​ള്ള ബ​ന്ധം തെ​ളി​യി​ക്കു​ന്ന ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ളും സാ​ക്ഷി​മൊ​ഴി​ക​ളും വി​ചാ​ര​ണ കോ​ട​തി വേ​ണ്ട​ത്ര പ​രി​ഗ​ണി​ച്ചി​ല്ലെ​ന്നാ​ണ് സ​ര്‍​ക്കാ​രി​ന്റെ വാ​ദം. മെ​മ്മ​റി കാ​ര്‍​ഡി​ന്‍റെ ഹാ​ഷ് വാ​ല്യൂ മാ​റി​യ​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​ങ്കേ​തി​ക വി​വ​ര​ങ്ങ​ളും ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ ഹാ​ജ​രാ​ക്കി​യ ശ​ബ്ദ​രേ​ഖ​ക​ളും പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സ​ര്‍​ക്കാ​ര്‍ ഉ​ന്ന​യി​ച്ചേ​ക്കും.

വി​ധി​യി​ലെ സാ​ങ്കേ​തി​ക​വും നി​യ​മ​പ​ര​വു​മാ​യ പി​ഴ​വു​ക​ള്‍ അ​പ്പീ​ലി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടും. ക്രി​സ്മ​സ് അ​വ​ധി​ക്ക് ശേ​ഷം കോ​ട​തി തു​റ​ക്കു​ന്ന​തോ​ടെ അ​പ്പീ​ല്‍ ഫ​യ​ല്‍ ചെ​യ്യാ​നാ​ണ് നി​ല​വി​ലെ തീ​രു​മാ​നം.

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; അ​തി​ജീ​വി​ത മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ വി​ധി​ക്ക് പി​ന്നാ​ലെ ‌അ​തി​ജീ​വി​ത മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കേ​സി​ൽ അ​പ്പീ​ൽ പോ​ക​ണ​മെ​ന്ന് അ​തി​ജീ​വി​ത ആ​വ​ശ്യ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

കേ​ര​ള ജ​ന​ത ഒ​പ്പ​മു​ണ്ടെ​ന്നും ഉ​ട​ൻ അ​പ്പീ​ൽ പോ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​തി​ജീ​വി​ത​യ്ക്ക് ഉ​റ​പ്പ് ന​ല്‍​കി. ക്ലി​ഫ് ഹൗ​സി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച അ​ര മ​ണി​ക്കൂ​റോ​ളം നീ​ണ്ടു. വി​ചാ​ര​ണ​കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രാ​യ പ്രോ​സി​ക്യൂ​ഷ​ൻ അ​പ്പീ​ലി​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

എ​ട്ടാം പ്ര​തി ദി​ലീ​പ​ട​ക്ക​മു​ള്ള​വ​രെ വെ​റു​തെ​വി​ട്ട ന​ട​പ​ടി​യെ​യാ​ണ് പ്ര​ധാ​ന​മാ​യും ചോ​ദ്യം ചെ​യ്യു​ന്ന​ത്. വി​ധി​യി​ലെ അ​തൃ​പ്‌​തി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ര​സ്യ​മാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് അ​തി​ജീ​വി​ത മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്‌​ച ന​ട​ത്തി​യ​ത്.

 

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; അ​തി​ജീ​വി​ത​യു​ടെ ദൃ​ശ്യം സൂ​ക്ഷി​ക്കാ​ൻ ലോ​ക്ക​ർ എ​ടു​ത്തെ​ന്ന ആ​രോ​പ​ണ​ത്തി​ൽ തെ​ളി​വി​ല്ല

തി​രു​വ​ന​ന്ത​പു​രം: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ വി​ധി​ന്യാ​യ​ത്തി​ലെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. ന​ടി​യെ ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യം സൂ​ക്ഷി​ക്കാ​നാ​യി ന​ട​ൻ ദി​ലീ​പും, കാ​വ്യ​യും ലോ​ക്ക​ർ എ​ടു​ത്തെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ ആ​രോ​പ​ണം തെ​ളി​യി​ക്കാ​നാ​ന​യി​ല്ല.

ന​ടി​യെ ആ​ക്ര​മി​ച്ച് ര​ണ്ട് മാ​സ​ത്തി​ന് ശേ​ഷം പ​ന​മ്പ​ള്ളി ന​ഗ​റി​ലെ ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ ബ്രാ​ഞ്ചി​ൽ അ​ക്കൗ​ണ്ടും ലോ​ക്ക​റും ദി​ലീ​പും കാ​വ്യ മാ​ധ​വ​നും ചേ​ർ​ന്ന് എ​ടു​ത്തു എ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ന്‍റെ ആ​രോ​പ​ണം. ന​ടി​യെ ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യം സൂ​ക്ഷി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ലോ​ക്ക​ർ എ​ടു​ത്തി​രു​ന്ന​തെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ പ​റ​ഞ്ഞ​ത്.

ഇ​ങ്ങ​നെ ഒ​രു ലോ​ക്ക​റും അ​ക്കൗ​ണ്ടും ഉ​ണ്ടെ​ങ്കി​ലും ലോ​ക്ക​റി​ൽ നി​ന്നും അ​ഞ്ച് രൂ​പ​യ​ല്ലാ​തെ മ​റ്റൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല. ഈ ​വി​വ​രം മ​ഹ​സ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ച​ത് ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യം സൂ​ക്ഷി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണെ​ന്ന് എ​ങ്ങ​നെ പ​റ​യാ​നാ​കും എ​ന്നും കോ​ട​തി ചോ​ദി​ക്കു​ന്നു.

കൂ​ടാ​തെ, സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ തെ​ളി​വാ​യി ക​ണ​ക്കാ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും മൊ​ഴി​ക​ൾ വി​ശ്വാ​സ​യോ​ഗ്യ​മ​ല്ലെ​ന്നും കോ​ട​തി വി​ല​യി​രു​ത്തി.

പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ച​ത്, ന​ട​ൻ ദി​ലീ​പും പ​ൾ​സ​ർ സു​നി​യു​മാ​യി ന​ട​ന്ന ഇ​ട​പാ​ട് വ​ള​രേ ര​ഹ​സ്യ​മാ​യി​രു​ന്നു എ​ന്നാ​ണ്. എ​ന്നാ​ൽ ബാ​ല​ച​ന്ദ്ര കു​മാ​ർ ന​ൽ​കി​യ മൊ​ഴി​യി​ൽ 16-4-2017 ൽ ​ദി​ലീ​പി​ന്‍റെ വീ​ട്ടി​ൽ വ​ച്ച് പ​ൾ​സ​ർ സു​നി​യെ ക​ണ്ടെ​ന്നും, ദി​ലീ​പി​ന്‍റെ അ​നി​യ​നോ​ടൊ​പ്പം കാ​റി​ൽ സ​ഞ്ച​രി​ച്ചെ​ന്നു​മാ​ണ്. അ​തി​നാ​ൽ പ്രോ​സി​ക്യൂ​ഷ​ൻ വാ​ധ​വും സം​വി​ധാ​യ​ക​ന്‍റെ മൊ​ഴി​യും ത​മ്മി​ൽ യോ​ജി​ക്കു​ന്നി​ല്ലെ​ന്നാ​ണ് കോ​ട​തി നി​രീ​ക്ഷ​ണം.

Kerala

ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സ്; കുറ്റകൃത്യങ്ങളിലെ ശിക്ഷ സമൂഹത്തിന് ശക്തമായ സന്ദേശമാകണം

ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ല്‍ കോ​​​ട​​​തി വി​​​ധി​​​ച്ച ശി​​​ക്ഷ തി​​​ക​​​ച്ചും അ​​​പ​​​ര്യാ​​​പ്ത​​​മാ​​​ണ്. 2013 ല്‍ ​​​ഡ​​​ല്‍ഹി​​​യി​​​ലെ നി​​​ര്‍ഭ​​​യ കേ​​​സി​​​നു​​​ശേ​​​ഷം ഇ​​​ന്ത്യ​​​ന്‍ പീ​​​ന​​​ല്‍ കോ​​​ഡി​​​ല്‍ സ്ത്രീ​​​ക​​​ള്‍ക്കെ​​​തി​​​രേ​​​യു​​​ള്ള കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ള്‍ സം​​​ബ​​​ന്ധി​​​ച്ച സ​​​മ​​​ഗ്ര​​​മാ​​​യ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്നാ​​​ണ് 376 ഡി ​​​എ​​​ന്ന ഒ​​​രു വ​​​കു​​​പ്പ് എ​​​ഴു​​​തി​​​ച്ചേ​​​ര്‍ത്ത​​​ത്.

കൂ​​​ട്ട​​​ബ​​​ലാ​​​ത്സം​​​ഗ​​​ത്തി​​​ന് ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ ശി​​​ക്ഷ 20 വ​​​ര്‍ഷ​​​വും പ​​​രാ​​​മ​​​വ​​​ധി ശി​​​ക്ഷ ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വു​​​മാ​​​ക്കി മാ​​​റ്റി​​​യ​​​ത് ആ ​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണ്. പ​​​ര​​​മാ​​​വ​​​ധി ശി​​​ക്ഷ ജീ​​​വ​​​പ​​​ര്യ​​​ന്ത​​​മാ​​​ക്കി മാ​​​റ്റി​​​യെ​​​ന്നു മാ​​​ത്ര​​​മ​​​ല്ല ഇ​​​തി​​​ന് ഒ​​​രു വി​​​വ​​​ര​​​ണം​​​കൂ​​​ടി കൊ​​​ടു​​​ത്തി​​​രു​​​ന്നു. ശേ​​​ഷി​​​ക്കു​​​ന്ന ജീ​​​വി​​​ത​​​കാ​​​ലം മു​​​ഴു​​​വ​​​ന്‍ ജ​​​യി​​​ലി​​​ലാ​​​യി​​​രി​​​ക്ക​​​ണം എ​​​ന്നാ​​​യി​​​രു​​​ന്നു അ​​​ത്. കൊ​​​ല​​​ക്കു​​​റ്റ​​​ത്തി​​​നു​​​പോ​​​ലും ഈ​​​യൊ​​​രു നി​​​ര്‍വ​​​ച​​​ന​​​മ​​​ല്ല. ആ ​​​ഒ​​​രു സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സാ​​​ധാ​​​ര​​​ണ കൂ​​​ട്ട​​​ബ​​​ലാ​​​ത്സം​​​ഗ കേ​​​സ​​​ല്ല ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സെ​​​ന്നു സാ​​​മാ​​​ന്യ ബു​​​ദ്ധി​​​യു​​​ള്ള ആ​​​ര്‍ക്കും ഊ​​​ഹി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്.

ശി​​​ക്ഷ ഇ​​​തു പോ​​​രാ!

സാ​​​ധാ​​​ര​​​ണ കൂ​​​ട്ട​​​ബ​​​ലാ​​​ത്സം​​​ഗ കേ​​​സാ​​​ണെ​​​ങ്കി​​​ല്‍ സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യും ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ ശി​​​ക്ഷ 20 വ​​​ര്‍ഷം കൊ​​​ടു​​​ക്കു​​​ന്ന​​​തി​​​ല്‍ തെ​​​റ്റി​​​ല്ല. ഒ​​​ന്നാം പ്ര​​​തി​​​യു​​​ടെ ജാ​​​മ്യാ​​​പേ​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ വ​​​ന്ന​​​പ്പോ​​​ള്‍ ഇ​​​തൊ​​​രു ക്വ​​​ട്ടേ​​​ഷ​​​ന്‍ ബ​​​ലാ​​​ത്സം​​​ഗ​​​മാ​​​ണെ​​​ന്ന് അ​​​ന്നു സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് പ​​​റ​​​ഞ്ഞ​​​താ​​​ണ്. രാ​​​ജ്യ​​​ച​​​രി​​​ത്ര​​​ത്തി​​​ല്‍ത്ത​​​ന്നെ ബ​​​ലാ​​​ത്സം​​​ഗം ചെ​​​യ്യാ​​​ന്‍ ക്വ​​​ട്ടേ​​​ഷ​​​ന്‍ കൊ​​​ടു​​​ത്ത അ​​​ത്യ​​​പൂ​​​ര്‍വ കേ​​​സു​​​ക​​​ളി​​​ല്‍ ഒ​​​ന്നാ​​​ണി​​​ത്. മാ​​​ത്ര​​​മ​​​ല്ല, ഒ​​​രു​​​പാ​​​ട് സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളു​​​ള്ള കേ​​​സു​​​മാ​​​ണ്.
മു​​​ഖ്യ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​ക്കാ​​​ര​​​ന്‍ വേ​​​റെ​​​യാ​​​ളാ​​​ണ്. ബ​​​ലാ​​​ത്സം​​​ഗം എ​​​ന്ന​​​ത് ഒ​​​രു സ്വ​​​കാ​​​ര്യ കു​​​റ്റ​​​കൃ​​​ത്യ​​​മാ​​​ണ്. കു​​​റ്റ​​​കൃ​​​ത്യം ചെ​​​യ്യു​​​ന്ന പ്ര​​​തി​​​പോ​​​ലും ഇ​​​ക്കാ​​​ര്യം പു​​​റ​​​ത്താ​​​രും അ​​​റി​​​യാ​​​ന്‍ പാ​​​ടി​​​ല്ലെ​​​ന്നു നി​​​ര്‍ബ​​​ന്ധ​​​മു​​​ള്ള​​​യാ​​​ളാ​​​യി​​​രി​​​ക്കും. അ​​​തു​​​കൊ​​​ണ്ടാ​​​ണ് ബ​​​ലാ​​​ത്സം​​​ഗ​​​ത്തെ സ്വ​​​കാ​​​ര്യ കു​​​റ്റ​​​കൃ​​​ത്യ​​​മെ​​​ന്നു പ​​​റ​​​യാ​​​ന്‍ കാ​​​ര​​​ണം.

ഗൂ​​​ഢാ​​​ലോ​​​ച​​​ന ഉണ്ടെ​​​ന്നു വ്യ​​​ക്തം

ഈ ​​​കേ​​​സി​​​ല്‍ പ​​​തി​​​വി​​​നു വി​​​രു​​​ദ്ധ​​​മാ​​​യി കൂ​​​ട്ട​​​ബ​​​ലാ​​​ത്സം​​​ഗം ചെ​​​യ്തു​​​വെ​​​ന്ന് മാ​​​ത്ര​​​മ​​​ല്ല, അ​​​തി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ള്‍ പു​​​റ​​​ത്തെ​​​ത്തി​​​ക്കു​​​ക​​​യും ചെ​​​യ്തു. അ​​​തി​​​നു പ്ര​​​തി​​​ഫ​​​ലം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു, പ്ര​​​തി​​​ഫ​​​ലം വാ​​​ങ്ങി എ​​​ന്ന​​​തെ​​​ല്ലാം പ്രോ​​​സി​​​ക്യൂ​​​ഷ​​​ന് കോ​​​ട​​​തി​​​യി​​​ല്‍ തെ​​​ളി​​​വു​​​ക​​​ൾ നി​​​ര​​​ത്തി സ്ഥാ​​​പി​​​ക്കാ​​​ന്‍ സാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. കോ​​​ട​​​തി​​​ക്ക് ഇ​​​തു സ്വീ​​​കാ​​​ര്യ​​​മാ​​​യി​​​ല്ല. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ പ​​​തി​​​വി​​​ല്‍ ക​​​വി​​​ഞ്ഞ അ​​​ത്യ​​​പൂ​​​ര്‍വ​​​മാ​​​യ ഒ​​​രു കൂ​​​ട്ട​​​ബ​​​ലാ​​​ത്സം​​​ഗ കേ​​​സാ​​​ണി​​​ത്. ഇ​​​തി​​​ൽ മു​​​ഖ്യ​​​മാ​​​യി ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യ​​​യാ​​​ളെ വെ​​​റു​​​തെ വി​​​ട്ട വി​​​ഷ​​​യം വേ​​​റൊ​​​ന്ന്. അ​​​തി​​​ന​​​ര്‍ഥം ഗൂ​​​ഢാ​​​ലോ​​​ച​​​ന ഇ​​​ല്ല എ​​​ന്ന​​​ല്ല. ഗൂ​​​ഢാ​​​ലോ​​​ച​​​ന ഉ​​​ണ്ട് എ​​​ന്ന കാ​​​ര്യം അ​​​രി​​​യാ​​​ഹാ​​​രം ക​​​ഴി​​​ക്കു​​​ന്ന ഏ​​​തൊ​​​രു വ്യ​​​ക്തി​​​ക്കും ഊ​​​ഹി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ന്ന കാ​​​ര്യ​​​മാ​​​ണ്.

ചോ​​​ദ്യ​​​ങ്ങ​​​ൾ ഇ​​​നി​​​യു​​​മു​​​ണ്ട്

ധാ​​​രാ​​​ളം സ്വ​​​ഭാ​​​വ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളു​​​ള്ള ഈ ​​​കൂ​​​ട്ട​​​ബ​​​ലാ​​​ത്സം​​​ഗ കേ​​​സി​​​ല്‍ കു​​​റ​​​ഞ്ഞ ശി​​​ക്ഷ ന​​​ല്‍കി​​​യ​​​തു കോ​​​ട​​​തി​​​ക്ക് തെ​​​റ്റു​​​ പ​​​റ്റി​​​യെ​​​ന്ന​​​തി​​​നു വ്യ​​​ക്ത​​​മാ​​​യ തെ​​​ളി​​​വാ​​​ണ്. ഇ​​​തു ന​​​ല്‍കു​​​ന്ന സ​​​ന്ദേ​​​ശ​​​മെ​​​ന്താ​​​ണ്? ശി​​​ക്ഷ എ​​​ന്ന​​​തു കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​ന് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി​​​രി​​​ക്ക​​​ണം. 2013 ല്‍ ​​​ഇ​​​ന്ത്യ​​​ന്‍ പീ​​​ന​​​ല്‍ കോ​​​ഡ് ഭേ​​​ദ​​​ഗ​​​തി ചെ​​​യ്യു​​​ന്ന​​​തി​​​നു മു​​​മ്പ് ബ​​​ലാ​​​ത്സം​​​ഗ​​​ത്തി​​​നും കൂ​​​ട്ട​​​ബ​​​ലാ​​​ത്സം​​​ഗ​​​ത്തി​​​നു​​​മെ​​​ല്ലാം കു​​​റ​​​ഞ്ഞ ശി​​​ക്ഷ ഏ​​​ഴു വ​​​ര്‍ഷ​​​വും പ​​​ര​​​മാ​​​വ​​​ധി ശി​​​ക്ഷ പ​​​ത്തു വ​​​ര്‍ഷ​​​വു​​​മാ​​​യി​​​രു​​​ന്നു. ത​​​ക്ക​​​താ​​​യ എ​​​ന്തെ​​​ങ്കി​​​ലും കാ​​​ര​​​ണ​​​മു​​​ണ്ടെ​​​ങ്കി​​​ല്‍ അ​​​തി​​​ല്‍ കു​​​റ​​​ച്ചു ന​​​ല്‍കാ​​​നും വ്യ​​​വ​​​സ്ഥ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു.

2013 ല്‍ ​​​പാ​​​ര്‍ല​​​മെ​​​ന്‍റ് കൊ​​​ണ്ടു​​​വ​​​ന്ന സ​​​മ​​​ഗ്ര​​​മാ​​​യ ഭേ​​​ദ​​​ഗ​​​തി സ്ത്രീ​​​സു​​​ര​​​ക്ഷ ല​​​ക്ഷ്യം വ​​​ച്ചി​​​ട്ടാ​​​ണ്. ഈ ​​​ഭേ​​​ദ​​​ഗ​​​തി​​​നി​​​യ​​​മ​​​ത്തി​​​ന്‍റെ സ്പി​​​രി​​​റ്റ് പാ​​​ടെ അ​​​വ​​​ഗ​​​ണി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള വി​​​ധി​​​യാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം സെ​​​ഷ​​​ന്‍സ് കോ​​​ട​​​തി​​​വി​​​ധി​​​യെ​​​ന്ന് പ​​​റ​​​യേ​​​ണ്ടി​​​യി​​​രി​​​ക്കു​​​ന്നു. ഇ​​​തു​​​പോ​​​ലെ ഹീ​​​ന​​​കൃ​​​ത്യം ചെ​​​യ്ത ആ​​​ളു​​​ക​​​ള്‍ക്ക് കു​​​റ​​​ഞ്ഞ ശി​​​ക്ഷ ന​​​ല്‍കു​​​ന്ന​​​തു​​​വ​​​ഴി ഒ​​​രു സാ​​​ധാ​​​ര​​​ണ കൂ​​​ട്ട​​​ബ​​​ലാ​​​ത്സം​​​ഗ കേ​​​സാ​​​യും ഒ​​​രു പ​​​രി​​​ഷ്‌​​​കൃ​​​ത സ​​​മൂ​​​ഹ​​​ത്തി​​​ന് ഒ​​​രി​​​ക്ക​​​ലും ഉ​​​ള്‍ക്കൊ​​​ള്ളാ​​​ന്‍ സാ​​​ധി​​​ക്കാ​​​ത്ത ഈ ​​​കു​​​റ്റ​​​കൃ​​​ത്യ​​​ത്തെ ചെ​​​റു​​​താ​​​ക്കി കാ​​​ണി​​​ച്ചു​​​വെ​​​ന്ന തെ​​​റ്റാ​​​യ സ​​​ന്ദേ​​​ശ​​​മാ​​​ണു പു​​​റ​​​ത്തു​​​വ​​​രു​​​ന്ന​​​ത്.

ചോ​​​ദ്യം ചെ​​​യ്യ​​​പ്പെ​​​ടേ​​​ണ്ട വി​​​ധി

ഈ ​​​വി​​​ധി മൊ​​​ത്തം പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ല്‍ ഹൈ​​​ക്കോ​​​ട​​​തിയിൽ ചോ​​​ദ്യം ചെ​​​യ്യ​​​പ്പെ​​​ടേ​​​ണ്ട​​​താ​​​ണ്. അ​​​പ്പീ​​​ലി​​​ല്‍ ഇ​​​ര​​​യ്ക്കു നീ​​​തി കി​​​ട്ടു​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ സം​​​ശ​​​യ​​​മി​​​ല്ല.

സാ​​​ധാ​​​ര​​​ണ കൊ​​​ല​​​ക്കു​​​റ്റ​​​ത്തി​​​നു ല​​​ഭി​​​ക്കു​​​ന്ന ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വി​​​നേ​​​ക്കാ​​​ള്‍ വ​​​ലി​​​യ ത​​​ട​​​വാ​​​ണ് ഇ​​​തി​​​ലെ ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വ്. കാ​​​ര​​​ണം 376 ഡി ​​​പ്ര​​​കാ​​​രം ശേ​​​ഷി​​​ക്കു​​​ന്ന ജീ​​​വി​​​ത​​​കാ​​​ലം മു​​​ഴു​​​വ​​​നും ജ​​​യി​​​ലി​​​ല്‍ ക​​​ഴി​​​യ​​​ണ​​​മെ​​​ന്നാ​​​ണ്. മാ​​​ത്ര​​​മ​​​ല്ല, പി​​​ഴ വി​​​ധി​​​ക്കു​​​മ്പോ​​​ള്‍ ഇ​​​ര​​​യു​​​ടെ പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​നും ചി​​​കി​​​ത്സ​​​യ്ക്കും ആ​​​വ​​​ശ്യ​​​മാ​​​യ സം​​​ഖ്യ​​​യ്ക്കു സ​​​മാ​​​ന​​​മാ​​​യ സം​​​ഖ്യ പി​​​ഴ വി​​​ധി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു നി​​​യ​​​മ​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്ന​​​ത്. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ളൊ​​​ന്നും കോ​​​ട​​​തി പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കി​​​യി​​​ല്ല.

ഒ​​​രു കു​​​റ്റ​​​കൃ​​​ത്യം എ​​​ന്ന​​​ത് ഒ​​​രു വ്യ​​​ക്തി​​​ക്കെ​​​തി​​​രേ​​​യ​​​ല്ല, സ​​​മൂ​​​ഹ​​​ത്തി​​​ന് എ​​​തി​​​രേ​​​യാ​​​ണ്. നാ​​​ളെ​​​ക​​​ളി​​​ല്‍ ഇ​​​തു​​​പോ​​​ലെ​​​യു​​​ള്ള കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ല്‍ ചെ​​​യ്യു​​​ന്ന​​​തി​​​ല്‍നി​​​ന്ന് ആ​​​ളു​​​ക​​​ളെ പി​​​ന്തി​​​രി​​​പ്പി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ല്‍ ശ​​​ക്ത​​​മാ​​​യ സ​​​ന്ദേ​​​ശം സ​​​മൂ​​​ഹ​​​ത്തി​​​നു ന​​​ല്‍കാ​​​ന്‍ പ​​​ര്യാ​​​പ്ത​​​മാ​​​യി​​​രി​​​ക്ക​​​ണം കോ​​​ട​​​തി വി​​​ധി​​​ക്കു​​​ന്ന ശി​​​ക്ഷ. അ​​​ത് ഈ ​​​വി​​​ധി​​​യി​​​ലൂ​​​ടെ ഉ​​​ണ്ടാ​​​യി​​​ല്ല എ​​​ന്ന​​​തു വ​​​ള​​​രെ ദുഃ​​​ഖ​​​ക​​​ര​​​മാ​​​യ കാ​​​ര്യ​​​മാ​​​ണ്.

Kerala

ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സ്; ഊമക്കത്ത് അയച്ചത് എറണാകുളത്തുനിന്ന്

കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ന്‍റെ വി​​​ധി​​​യു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ വെ​​​ളി​​​പ്പെ​​​ടു​​​ത്തി ജ​​​ഡ്ജി​​​മാ​​​ര്‍ക്ക​​​ട​​​ക്കം ഊ​​​മ​​​ക്ക​​​ത്ത് അ​​​യ​​​ച്ച​​​ത് എ​​​റ​​​ണാ​​​കു​​​ള​​​ത്തു​​​നി​​​ന്ന്. പ​​​ള്ളി​​​മു​​​ക്കി​​​ലെ പോ​​​സ്റ്റ് ഓ​​​ഫീ​​​സി​​​ല്‍നി​​​ന്നാ​​​ണു ക​​​ത്ത് പോ​​​സ്റ്റ് ചെ​​​യ്തി​​​ട്ടു​​​ള്ള​​​തെ​​​ന്ന് പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി. ക​​​ഴി​​​ഞ്ഞ മൂ​​​ന്നി​​​ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​നാ​​​ണ് ക​​​ത്ത് പോ​​​സ്റ്റ് ചെ​​​യ്ത​​​ത്.

മാ​​​സ്‌​​​ക് ധ​​​രി​​​ച്ചെ​​​ത്തി​​​യ ആ​​​ളാ​​​ണ് ഊ​​​മ​​​ക്ക​​​ത്ത് അ​​​യ​​​ച്ച​​​ത്. സ്പീ​​​ഡ് പോ​​​സ്റ്റാ​​​യി ഇ​​​യാ​​​ള്‍ 33 ക​​​ത്തു​​​ക​​​ള്‍ പോ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യും ഇ​​​യാ​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള്‍ പോ​​​ലീ​​​സി​​​നു ല​​​ഭി​​​ച്ച​​​താ​​​യു​​​മാ​​​ണ് സൂ​​​ച​​​ന.

ഹൈ​​​ക്കോ​​​ട​​​തി അ​​​ഡ്വ​​​ക്ക​​​റ്റ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് യ​​​ശ്വ​​​ന്ത് ഷേ​​​ണാ​​​യി ത​​​നി​​​ക്കു ല​​​ഭി​​​ച്ച ഊ​​​മ​​​ക്ക​​​ത്ത് ഹൈ​​​ക്കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സി​​​ന് കൈ​​​മാ​​​റി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​ത്.

ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ല്‍ ആ​​​ദ്യ ആ​​​റു പ്ര​​​തി​​​ക​​​ള്‍ കു​​​റ്റ​​​ക്കാ​​​രാ​​​ണെ​​​ന്നും ഏ​​​ഴാം പ്ര​​​തി ചാ​​​ര്‍ളി തോ​​​മ​​​സി​​​നെ​​​യും എ​​​ട്ടാം പ്ര​​​തി ദി​​​ലീ​​​പ് അ​​​ട​​​ക്ക​​​മു​​​ള്ള മ​​​റ്റു പ്ര​​​തി​​​ക​​​ളെ​​​യും കു​​​റ്റ​​​വി​​​മു​​​ക്ത​​​രാ​​​ക്കു​​​മെ​​​ന്നും ക​​​ത്തി​​​ല്‍ സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു.

ക​​​ത്തി​​​ന്‍റെ പു​​​റ​​​ത്ത് ഫ്രം ​​​അ​​​ഡ്ര​​​സാ​​​യി രാം​​​കു​​​മാ​​​ര്‍ എ​​​ന്ന പേ​​​രാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ ക​​​ത്തി​​​ല്‍ ഇ​​​ന്ത്യ​​​ന്‍ പൗ​​​ര​​​ന്‍ എ​​​ന്നാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ക​​​ത്തി​​​നു പി​​​ന്നി​​​ല്‍ ദു​​​രു​​​ദ്ദേ​​​ശ്യ​​​ങ്ങ​​​ള്‍ ഉ​​​ണ്ടോ​​​യെ​​​ന്ന് അ​​​ന്വേ​​​ഷി​​​ക്കു​​​ന്നു​​​ണ്ട്.

Kerala

ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേസ്;​​ കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ഹ​​​ര്‍ജി​​​ക​​​ള്‍ 18ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കും

കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ന​​​ട​​​ൻ ദി​​​ലീ​​​പ് ന​​​ല്‍കി​​​യ​​​ത​​​ട​​​ക്ക​​​മു​​​ള്ള കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ഹ​​​ര്‍ജി​​​ക​​​ള്‍ എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ന്‍സി​​​പ്പ​​​ല്‍ സെ​​​ഷ​​​ന്‍സ് കോ​​​ട​​​തി 18ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍ത്ത​​​ക​​​നാ​​​യ എം.​​​വി. നി​​​കേ​​​ഷ് കു​​​മാ​​​ര്‍, അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ ബൈ​​​ജു പൗ​​​ലോ​​​സ്, അ​​​ഡ്വ. എ. ​​​ജ​​​യ​​​ശ​​​ങ്ക​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ക്കെ​​​തി​​​രേ​​​യാ​​​ണു കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ​​​ഹ​​​ര്‍ജി.

അ​​​ട​​​ച്ചി​​​ട്ട കോ​​​ട​​​തി​​​മു​​​റി​​​യി​​​ല്‍ ന​​​ട​​​ന്ന വി​​​ചാ​​​ര​​​ണ​​​ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ള്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​തും പ​​​റ​​​ഞ്ഞ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണു ദി​​​ലീ​​​പ് ഹ​​​ര്‍ജി ന​​​ല്‍കി​​​യ​​​ത്.

നേ​​​ര​​​ത്തേ ന​​​ല്‍കി​​​യ ഹ​​​ര്‍ജി വി​​​ധി പ്ര​​​സ്താ​​​വ​​​ത്തി​​​നി​​​ടെ കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. വി​​​ശ​​​ദീ​​​ക​​​ര​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണ് ഹ​​​ര്‍ജി 18ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി​​​യ​​​ത്.

Kerala

ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേസ്; കോടതിയുടെ ഗൗരവ നിരീക്ഷണങ്ങൾ

കൊ​​​ച്ചി: ശി​​​ക്ഷ വി​​​ധി​​​ക്കു​​​മ്പോ​​​ൾ അ​​​തി​​​ന് ആ​​​ധാ​​​ര​​​മാ​​​യ കു​​​റ്റ​​​കൃ​​​ത്യം ഇ​​​ര​​​യി​​​ലും സ​​​മൂ​​​ഹ​​​ത്തി​​​ലു​​​മു​​​ണ്ടാ​​​ക്കി​​​യ ആ​​​ഘാ​​​തം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്ന് എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി.

ശി​​​ക്ഷ വി​​​ധി​​​ക്കു​​​മ്പോ​​​ൾ സ​​​മൂ​​​ഹ​​​ത്തോ​​​ടും കു​​​റ്റ​​​വാ​​​ളി​​​യോ​​​ടും നീ​​​തി പു​​​ല​​​ർ​​​ത്തു​​​ന്ന രീ​​​തി​​​യി​​​ൽ സ​​​ന്തു​​​ലി​​​ത​​​മാ​​​യാ​​​ക​​​ണം കാ​​​ര്യ​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കേ​​​ണ്ട​​​ത്. കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​ന്‍റെ ച​​​രി​​​ത്രം, പ്ര​​​തി​​​യു​​​ടെ തി​​​രു​​​ത്ത​​​പ്പെ​​​ടാ​​​നു​​​ള്ള സാ​​​ധ്യ​​​ത, ശി​​​ക്ഷ​​​യു​​​ടെ ല​​​ക്ഷ്യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യും പ​​​രി​​​ഗ​​​ണി​​​ക്ക​​​ണം.

ശി​​​ക്ഷ വി​​​ധി​​​ക്കു​​​മ്പോ​​​ൾ കോ​​​ട​​​തി വി​​​കാ​​​ര​​​ങ്ങ​​​ൾ​​​ക്ക് അ​​​ടി​​​മ​​​പ്പെ​​​ടാ​​​നോ പ​​​ക്ഷ​​​പാ​​​ത​​​പ​​​ര​​​മാ​​​യി പെ​​​രു​​​മാ​​​റാ​​​നോ പാ​​​ടി​​​ല്ലെ​​​ന്നും സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി പ​​​റ​​​ഞ്ഞു.

പ്ര​​​തി​​​ക​​​ളു​​​ടെ പ്ര​​​വൃ​​​ത്തി സ്ത്രീ​​​യു​​​ടെ അ​​​ന്ത​​​സി​​​നെ ചോ​​​ദ്യം ചെ​​​യ്യു​​​ന്ന​​​താ​​​യി​​​രു​​​ന്നു എ​​​ന്ന വ​​​സ്തു​​​ത കോ​​​ട​​​തി​​​ക്ക് പ​​​രി​​​ഗ​​​ണി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല. ഇ​​​ര​​​യാ​​​യ സ്ത്രീ​​​യു​​​ടെ സു​​​ര​​​ക്ഷി​​​ത​​​ത്വ​​​ത്തി​​​നു​​​ള്ള അ​​​വ​​​കാ​​​ശം ലം​​​ഘി​​​ക്ക​​​പ്പെ​​​ടു​​​ക​​​യും അ​​​വ​​​രി​​​ൽ ഭ​​​യ​​​വും അ​​​പ​​​മാ​​​ന​​​വും നി​​​സ​​​ഹാ​​​യ​​​ത​​​യും ഉ​​​ണ്ടാ​​​ക്കു​​​ക​​​യും ചെ​​​യ്തു. ഇ​​​ത് അ​​​വ​​​ർ​​​ക്ക് മാ​​​ന​​​സി​​​ക​​​മാ​​​യ ആ​​​ഘാ​​​ത​​​വും ന​​​ൽ​​​കി. സു​​​ഹൃ​​​ത്തി​​​ന്‍റെ വീ​​​ട്ടി​​​ലേ​​​ക്ക് പോ​​​കും​​​വ​​​ഴി​​​യാ​​​ണ് അ​​​വ​​​ർ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​ത് എ​​​ന്ന​​​തും മു​​​ൻ​​​കൂ​​​ട്ടി കാ​​​ണാ​​​തെ​​​യു​​​ള്ള സം​​​ഭ​​​വ​​​മാ​​​യി​​​രു​​​ന്നു ഇ​​​തെ​​​ന്ന​​​തും പ​​​രി​​​ഗ​​​ണി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്.

എ​​​ന്നി​​​രു​​​ന്നാ​​​ലും, പ്ര​​​തി​​​ക​​​ളു​​​ടെ പ്രാ​​​യം, അ​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​സാ​​​ഹ​​​ച​​​ര്യം, ഒ​​​ന്നാം പ്ര​​​തി​​​യൊ​​​ഴി​​​കെ ബാ​​​ക്കി​​​യു​​​ള്ള​​​വ​​​ർ​​​ക്ക് മ​​​റ്റു ക്രി​​​മി​​​ന​​​ൽ പ​​​ശ്ചാ​​​ത്ത​​​ല​​​മി​​​ല്ലെ​​​ന്ന വാ​​​ദം എ​​​ന്നി​​​വ​​​യും കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ചു. 40 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യാ​​​ണ് എ​​​ല്ലാ പ്ര​​​തി​​​ക​​​ളു​​​ടെ​​​യും പ്രാ​​​യം. നി​​​ർ​​​ഭ​​​യ കേ​​​സി​​​ൽ (മു​​​കേ​​​ഷ് - സ്റ്റേ​​​റ്റ് ഓ​​​ഫ് ഡ​​​ൽ​​​ഹി) സു​​​പ്രീം​​​കോ​​​ട​​​തി ന​​​ട​​​ത്തി​​​യ നി​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ പ്ര​​​സ​​​ക്ത​​​മാ​​​ണ്. സ്ത്രീ​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​യ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ അ​​​വ​​​രു​​​ടെ ആ​​​ത്മാ​​​ഭി​​​മാ​​​ന​​​ത്തെ മാ​​​ത്ര​​​മ​​​ല്ല, സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ വി​​​കാ​​​സ​​​ത്തെ​​​യും ബാ​​​ധി​​​ക്കു​​​ന്നു.

ലിം​​​ഗ​​​നീ​​​തി​​​യെ​​​ക്കു​​​റി​​​ച്ച് പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തെ ബോ​​​ധ​​​വ​​​ത്ക​​​രി​​​ക്കേ​​​ണ്ട​​​തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത​​​യും സൂ​​​ചി​​​പ്പി​​​ച്ചാ​​​ണു കോ​​​ട​​​തി വി​​​ധി പ്ര​​​സ്താ​​​വം ന​​​ട​​​ത്തി​​​യ​​​ത്. സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കു​​​മ്പോ​​​ൾ പ​​​ര​​​മാ​​​വ​​​ധി ശി​​​ക്ഷ (വ​​​ധ​​​ശി​​​ക്ഷ​​​യോ ജീ​​​വ​​​പ​​​ര്യ​​​ന്ത​​​മോ) ന​​​ൽ​​​കേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മി​​​ല്ലെ​​​ന്നും കോ​​​ട​​​തി പ​​​റ​​​ഞ്ഞു.

 പ്രതികൾക്കെതിരേ തെളിഞ്ഞ കുറ്റങ്ങളും വകുപ്പുകളും

  • ഐ​​​പി​​​സി 376 ഡി- ​​​കൂ​​​ട്ട ബ​​​ലാ​​​ത്സം​​​ഗം
  • ഐ​​​പി​​​സി 342- അ​​​ന്യാ​​​യ​​​മാ​​​യി ത​​​ട​​​ഞ്ഞു​​​വ​​​യ്ക്ക​​​ൽ
  • ഐ​​​പി​​​സി 120 ബി- ​​​ക്രി​​​മി​​​ന​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന
  • ഐ​​​പി​​​സി 354- സ്ത്രീ​​​ത്വ​​​ത്തെ അ​​​വ​​​ഹേ​​​ളി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ബ​​​ല​​​പ്ര​​​യോ​​​ഗം, ആ​​​ക്ര​​​മ​​​ണം
  • ഐ​​​പി​​​സി 357 - ത​​​ട​​​ങ്ക​​​ലി​​​ലാ​​​ക്കാ​​​നു​​​ള്ള ആ​​​ക്ര​​​മ​​​ണം
  • ഐ​​​പി​​​സി 109 - കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​നാ​​​യു​​​ള്ള പ്രേ​​​ര​​​ണ
  • ഐ​​​പി​​​സി 366- ബ​​​ലാ​​​ത്സം​​​ഗം ല​​​ക്ഷ്യ​​​മി​​​ട്ടു ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​ക​​​ൽ
  • ഐ​​​ടി ആ​​​ക്ട് 66 ഇ- ​​​വ്യ​​​ക്തി​​​യു​​​ടെ സ്വ​​​കാ​​​ര്യ​​​ത​​​യു​​​ടെ ലം​​​ഘ​​​നം
  • ഐ​​​ടി ആ​​​ക്ട് 67 എ - ​​​ലൈം​​​ഗി​​​ക ഉ​​​ള്ള​​​ട​​​ക്ക​​​മു​​​ള്ള വീ​​​ഡി​​​യോ പ്ര​​​ച​​​രി​​​പ്പി​​​ക്ക​​​ൽ.

Kerala

പ്രോസിക്യൂഷനു തിരിച്ചടി

കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ലെ എ​​​ട്ടാം പ്ര​​​തി​​​യും ന​​​ട​​​നു​​​മാ​​​യ ദി​​​ലീ​​​പി​​​നെ​​​തി​​​രേ ഗൂ​​​ഢാ​​​ലോ​​​ച​​​ന കു​​​റ്റം തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​നു ഹാ​​​ജ​​​രാ​​​ക്കി​​​യ രേ​​​ഖ​​​ക​​​ള്‍ പ​​​ര്യാ​​​പ്ത​​​മ​​​ല്ലെ​​​ന്നു സെ​​​ഷ​​​ന്‍സ് കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​തോ​​​ടെ പ്രോ​​​സി​​​ക്യൂ​​​ഷ​​​നും അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​നും തി​​​രി​​​ച്ച​​​ടി.

ദി​​​ലീ​​​പി​​​ല്‍നി​​​ന്ന് ഒ​​​ന്നാം പ്ര​​​തി പ​​​ള്‍സ​​​ര്‍ സു​​​നി പ​​​ണം വാ​​​ങ്ങി​​​യ​​​തി​​​നു ശാ​​​സ്ത്രീ​​​യ​​​മാ​​​യ തെ​​​ളി​​​വ് ഹാ​​​ജ​​​രാ​​​ക്കാ​​​ന്‍ പ്രോ​​​സി​​​ക്യൂ​​​ഷ​​​നാ​​​യി​​​ട്ടി​​​ല്ലെ​​​ന്നു കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്നു.

ജ​​​യി​​​ലി​​​ല്‍നി​​​ന്ന് ഒ​​​ന്നാം പ്ര​​​തി ദി​​​ലീ​​​പി​​​നെ ഫോ​​​ണ്‍ ചെ​​​യ്തു​​​വെ​​​ന്ന അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ന്‍റെ വാ​​​ദ​​​ത്തി​​​നു ബ​​​ലം ന​​​ല്‍കു​​​ന്ന തെ​​​ളി​​​വു​​​ക​​​ള്‍ പ​​​ര്യാ​​​പ്ത​​​മ​​​ല്ല. ഡി​​​ജി​​​റ്റ​​​ല്‍ രേ​​​ഖ​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്കി​​​യ​​​തി​​​ല്‍ വീ​​​ഴ്ച​​​യു​​​ണ്ട്.

ദി​​​ലീ​​​പ് ഡി​​​ജി​​​റ്റ​​​ല്‍ രേ​​​ഖ​​​ക​​​ളി​​​ല്‍ ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ത്തി​​​യെ​​​ന്ന വാ​​​ദ​​​വും തെ​​​ളി​​​ഞ്ഞി​​​ട്ടി​​​ല്ല. അ​​​തേ​​​സ​​​മ​​​യം അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ശേ​​​ഷം ദി​​​ലീ​​​പ് ഫോ​​​ണ്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത് എ​​​ങ്ങ​​​നെ​​​യെ​​​ന്ന ചോ​​​ദ്യം ഉ​​​ത്ത​​​ര​​​വി​​​ല്‍ കോ​​​ട​​​തി ഉ​​​ന്ന​​​യി​​​ക്കു​​​ന്നു​​​ണ്ട്.

Kerala

എല്ലാവർക്കും ജീവപര്യന്തം നല്കണമെന്ന് പ്രോസിക്യൂഷൻ; കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ് പ്രതികൾ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദം പുരോഗമിക്കുന്നു. എല്ലാ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. കുറ്റകൃത്യത്തിലെ പങ്കാളിത്തം അനുസരിച്ചല്ലേ ഓരോരുത്തർക്കും ശിക്ഷ വിധിക്കേണ്ടതെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.

എന്നാൽ, ഗൂഢാലോചന തെളിഞ്ഞാൽ എല്ലാവർക്കും ഉത്തരവാദിത്തമെന്ന നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്. യഥാർഥ പ്രതി പൾസർ സുനിയാണ്. എന്നാൽ മറ്റുള്ളവർ കുറ്റകൃത്യത്തിന്‍റെ ഭാഗമാണെന്നും എല്ലാ പ്രതികൾക്കും ഒരേ ശിക്ഷ നല്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

വീട്ടിൽ അമ്മ മാത്രമേയുള്ളൂ എന്നും അമ്മയെ സംരക്ഷിക്കുന്നത് താനാണെന്നും ശിക്ഷയിൽ ഇളവു വേണമെന്നും പൾസർ സുനി കോടതിയിൽ പറഞ്ഞു. അതേസമയം, ചെയ്യാത്ത തെറ്റിനാണ് ശിക്ഷ അനുഭവിക്കുന്നതെന്നും പ്രായമുള്ള മാതാപിതാക്കളുണ്ടെന്നും തന്‍റെ പേരിൽ മുൻപ് പെറ്റിക്കേസ് പോലുമില്ലെന്നുമാണ് രണ്ടാം പ്രതി മാർട്ടിൻ പറ​ഞ്ഞത്.

തനിക്ക് ഗൂഢാലോചനയിൽ പങ്കില്ലെന്നും തെറ്റു ചെയ്തിട്ടില്ലെന്നും ഭാര്യയും രണ്ട് കുട്ടികളുമുണ്ട്, ശിക്ഷയിൽ ഇളവു വേണമെന്നും മൂന്നാം പ്രതി മണികണ്ഠൻ കോടതിയിൽ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.

അതേസമയം, തനിക്ക് കുറഞ്ഞ ശിക്ഷ നൽകണമെന്നും നാട് തലശരി ആയതിനാൽ കണ്ണൂർ ജയിലിലാക്കണമെന്നും നാലാംപ്രതി വിജീഷ് പറഞ്ഞു. താൻ തെറ്റു ചെയ്തില്ലെന്നും ഭാര്യയും മകളുമുണ്ടെന്നാണ് അഞ്ചാംപ്രതി എച്ച്. സലിം എന്ന വടിവാൾ സലിം കോടതിയിൽ പറഞ്ഞത്. ഇവർക്കു പുറമെ, കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ ആറാം പ്രതി പ്രദീപും ശിക്ഷയിൽ ഇളവ് വേണമെന്ന് അഭ്യർഥിച്ചു.

എന്നാൽ കുറ്റക്കാരണെന്നു കോടതി നേരത്തേ കണ്ടെത്തിയതാണെന്നും അതിൽ ഇനി വാദം വേണ്ട, ശിക്ഷാവിധിയിൽ മാത്രം വാദം മതിയെന്നും ജസ്റ്റീസ് ഹണി എം. വർഗീസ് പ്രതികളുടെ അഭിഭാഷകരോടു പറഞ്ഞു. ഇതോടെ, പ്രതികളുടെ അഭിഭാഷകർ എല്ലാവരും ശിക്ഷാകാലയളവ് കുറവ് വേണമെന്ന അഭ്യർഥനയാണ് നടത്തിയത്.

Kerala

ന​ടി​യെ ആക്രമിച്ച കേ​സ്: പ്രതികൾ കോടതിയിൽ, ശി​ക്ഷാ വി​ധി 12നു ശേഷം

കൊ​ച്ചി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ​ക്കു​ള്ള ശി​ക്ഷ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി 12നു ശേഷം വി​ധി​ക്കും. ആ​ദ്യ ആ​റ് പ്ര​തി​ക​ളാ​യ എ​ൻ.​എ​സ്. സു​നി​ൽ (പ​ൾ​സ​ർ സു​നി), മാ​ർ​ട്ടി​ൻ ആ​ന്‍റ​ണി, ബി. ​മ​ണി​ക​ണ്ഠ​ൻ, വി.​പി. വി​ജീ​ഷ്, എ​ച്ച്. സ​ലിം, പ്ര​ദീ​പ് എ​ന്നി​വ​ർ​ക്കാ​ണ് ശി​ക്ഷ വി​ധി​ക്കു​ന്ന​ത്.

രാ​വി​ലെ 11നാണ് കോടതി നടപടികൾ ആരംഭിച്ചത്. അതിനു മുമ്പായി പ്രതികളെ ജ​യി​ലി​ൽ​നി​ന്നു കോ​ട​തി​യി​ലെ​ത്തിച്ചിരുന്നു. എന്നാൽ, മറ്റു കേസുകൾ കഴിഞ്ഞ ശേഷം കേസ് പരിഗണിക്കാമെന്ന് ജസ്റ്റീസ് ഹണി എം. വർഗീസ് അറിയിക്കുകയായിരുന്നു. 

പ്ര​തി​ക​ൾ​ക്ക് ശി​ക്ഷ​യെ​ക്കു​റി​ച്ചു പ​റ​യാ​നു​ള്ള​തു കോ​ട​തി കേ​ൾ​ക്കും. തു​ട​ർ​ന്ന് പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി ശി​ക്ഷ വി​ധി​ക്കും.

ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിക്കും. എന്നാൽ പ്രതികൾ ഏഴര വർഷം വരെ തടവുശിക്ഷ അനുഭവിച്ചതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്നാണ് പ്രതിഭാഗം നിലപാട്.

ശിക്ഷാവിധി ഇന്ന് തന്നെ പ്രഖ്യാപിച്ചാൽ കേസിൽ ദിലീപിനെ വെറുതെ വിട്ട വിധി പകർപ്പും ഇന്നുതന്നെ പുറത്ത് വന്നേക്കും. ദി​ലീ​പി​നെ​തി​രെ ചു​മ​ത്തി​യ ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റ​ത്തി​ൽ കോ​ട​തി​യു​ടെ നി​ഗ​മ​നം വി​ധി​യി​ൽ വ്യ​ക്ത​മാ​കും.

 

Kerala

'അതിജീവിതയ്ക്ക് നീതി ലഭിക്കണം, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം': ടോവിനോ തോമസ്

തൃശൂര്‍: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് നീതി ലഭിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും നടൻ ടോവിനോ തോമസ്.

ഇപ്പോഴത്തെ കോടതി വിധിയെ വിശ്വസിക്കണമെന്നാണ് തോന്നുന്നത്. അതിനും അപ്പുറത്തേക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ അതിനായി താനും കാത്തിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു.

ഇരിങ്ങാലക്കുട നഗരസഭ 22-ാം വാര്‍ഡിലെ ബൂത്തിൽ കുടുംബസമേതം ഇവിടെ എത്തി വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ടോവിനോ തോമസ്.

ഇതുമായി ബന്ധപ്പെട്ട് കേസ് ഫയലോ കൃത്യം നടന്നകാര്യമോ ഒന്നും അറിയില്ല. അപ്പീൽ പോകുന്നത് നല്ല കാര്യമാണ്. ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണമെന്നും ടോവിനോ പറഞ്ഞു.

Kerala

"ദി​ലീ​പ് പീ​ഡി​പ്പി​ച്ചാ​ൽ കു​ഴ​പ്പ​മി​ല്ലെ​ന്ന് താ​ൻ പ​റ​ഞ്ഞു' ; പ്ര​ച​ര​ണ​ത്തി​ലെ വാ​സ്ത​വം വി​വ​രി​ച്ച് അ​ഭി​ഭാ​ഷ​ക

കൊ​ച്ചി: ത​നി​ക്കെ​തി​രാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ ത​ക​രി​ല്ലെ​ന്ന് ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ അ​തി​ജീ​വി​ത​യു​ടെ അ​ഭി​ഭാ​ഷ​ക​യാ​യ ടി.​ബി. മി​നി. ദി​ലീ​പ് പീ​ഡി​പ്പി​ച്ചാ​ല്‍ കു​ഴ​പ്പ​മി​ല്ലെ​ന്ന് താ​ന്‍ പ​റ​ഞ്ഞ​താ​യി ചി​ല​യാ​ളു​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും അ​തി​ല്‍ ഒ​രു സ​ത്യ​വും ഇ​ല്ലെ​ന്നും മി​നി വ്യ​ക്ത​മാ​ക്കി. താ​ന്‍ പ​റ​ഞ്ഞ​തി​ല്‍ നി​ന്നും അ​ട​ര്‍​ത്തി എ​ടു​ത്ത് പ്ര​ച​രി​പ്പി​ക്കു​ന്ന വ​രി​ക​ളാ​ണി​തെ​ന്ന് അ​വ​ര്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

"ഇ​യാ​ള്‍ ചെ​യ്ത തെ​റ്റി​ന്‍റെ ആ​ഴ​വും അ​പ​മാ​ന​വും പ​റ​ഞ്ഞ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി ആ​ണ് ഞാ​ന്‍ ഇ​ത് വി​ശ​ദീ​ക​രി​ച്ച​ത്. വ​രി​ക​ള്‍ അ​ട​ര്‍​ത്തി എ​ടു​ത്ത് ആ​ര്‍​മാ​ദി​ക്കു​ന്ന​വ​രോ​ട് സ​ഹ​താ​പം മാ​ത്രം. 12-ാം തീ​യ​തി​ക്ക് ശേ​ഷം ന​മ്മ​ള്‍ വി​ശ​ദീ​ക​രി​ക്കും. പീ​ഡ​നം ത​ന്നെ ഒ​രു കു​റ്റ​കൃ​ത്യ​മാ​ണ്. ക്വ​ട്ടേ​ഷ​ന്‍ കൊ​ടു​ത്ത് ചെ​യ്യി​ക്കു​മ്പോ​ഴ​ത് "ഡ​ബി​ള്‍ റേ​പ്പ്' ആ​ണ്. നി​ങ്ങ​ളു​ടെ അ​റി​വി​ലേ​ക്ക് പ​റ​ഞ്ഞ​താ​ണ്', മി​നി പ​റ​ഞ്ഞു.

താ​ന്‍ ത​ന്നെ​യാ​ണ് ആ ​പെ​ണ്‍​കു​ട്ടി എ​ന്ന് വി​ചാ​രി​ച്ച് ന​ട​ക്കു​ന്ന ഒ​രാ​ളാ​ണ് താ​നെ​ന്നും അ​തി​ന​പ്പു​റം ത​ന്‍റെ സ​ഹോ​ദ​രി​യാ​ണ് എ​ന്ന് ക​രു​തി രാ​പ്പ​ക​ലി​ല്ലാ​തെ അ​വ​രു​ടെ നീ​തി​ക്കു വേ​ണ്ടി അ​ധ്വാ​നി​ക്കു​ന്ന ത​ന്നെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ക അ​വ​രു​ടെ ല​ക്ഷ്യം ആ​ണെ​ന്നും മി​നി കൂ​ട്ടി​ച്ചേ​ര്‍​ത്തു. താ​ന​തി​ല്‍ കു​ലു​ങ്ങി​ല്ലെ​ന്നും കു​റ്റ​വാ​ളി​ക​ളു​ടേ​ത​ല്ല കേ​ര​ള സ​മൂ​ഹ​മെ​ന്നും അ​ഭി​ഭാ​ഷ​ക വ്യ​ക്ത​മാ​ക്കി.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ വി​ചാ​ര​ണ കോ​ട​തി ദി​ലീ​പി​നെ വെ​റു​തെ വി​ട്ട​തി​ന് പി​ന്നാ​ലെ മി​നി​ക്ക് വ​ലി​യ രീ​തി​യി​ല്‍ സൈ​ബ​ര്‍ ആ​ക്ര​മ​ണം നേ​രി​ടേ​ണ്ടി വ​ന്നി​രു​ന്നു. കേ​സി​ല്‍ ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം പ്രോ​സി​ക്യൂ​ഷ​ന് തെ​ളി​യി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് എ​ട്ടാം പ്ര​തി ദി​ലീ​പ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ കോ​ട​തി വെ​റു​തെ വി​ട്ട​ത്.

കു​റ്റ​കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത കേ​സി​ലെ ഒ​ന്ന് മു​ത​ല്‍ ആ​റ് വ​രെ​യു​ള്ള പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​രാ​ണെ​ന്ന് വി​ചാ​ര​ണ കോ​ട​തി വി​ധി​ച്ചു. ഇ​വ​ര്‍​ക്കെ​തി​രേ ചു​മ​ത്തി​യ മു​ഴു​വ​ന്‍ കു​റ്റ​ങ്ങ​ളും നി​ല​നി​ല്‍​ക്കു​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ഇ​വ​രു​ടെ ശി​ക്ഷ 12ന് ​വി​ധി​ക്കും.

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ശി​ക്ഷാ വി​ധി ചോ​ർ​ന്നു​വെ​ന്ന ഊ​മ​ക്ക​ത്തി​ൽ അ​ന്വേ​ഷ​ണം

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ വി​ചാ​ര​ണ​ക്കോ​ട​തി ഉ​ത്ത​ര​വ് എ​ങ്ങ​നെ​യാ​യി​രി​ക്കും എ​ന്ന​ത് സം​ബ​ന്ധി​ച്ച് വി​വ​ര​ങ്ങ​ള്‍ നേ​ര​ത്തെ പു​റ​ത്തു​വ​ന്നു​വെ​ന്ന് ആ​രോ​പി​ക്കു​ന്ന ഊ​മ​ക്ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി അ​ഡ്വ​ക്കേ​റ്റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. യ​ശ്വ​ന്ത് ഷേ​ണാ​യി ചീ​ഫ് ജ​സ്റ്റി​സി​ന് ക​ത്ത് ന​ല്‍​കി.

ഡി​സം​ബ​ര്‍ ര​ണ്ടി​ന് എ​ഴു​തി​യ​താ​യി പ​റ​യു​ന്ന ക​ത്തി​ലെ ഉ​ള്ള​ട​ക്കം നീ​തി​ന്യാ​യ സം​വി​ധാ​ന​ത്തി​നോ​ടു​ള്ള ആ​ദ​ര​വ് ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും അ​തി​നാ​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്നു​മാ​ണ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ ക​ത്തി​ല്‍ പ​റ​യു​ന്ന​ത്.

അ​തി​നാ​ല്‍ ക​ത്ത് അ​ന്വേ​ഷ​ണ​ത്തി​നാ​യി വി​ജി​ല​ന്‍​സ് ര​ജി​സ്ട്രാ​ര്‍​ക്കോ മ​റ്റ് ഏ​തെ​ങ്കി​ലും ഏ​ജ​ന്‍​സി​ക്കോ കൈ​മാ​റാ​നും ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. കേ​സി​ൽ വി​ചാ​ര​ണ​ക്കോ​ട​തി വി​ധി പ​റ​ഞ്ഞു​വെ​ങ്കി​ലും വി​ധി​പ​ക​ർ​പ്പ് ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: നി​യ​മ ന​ട​പ​ടി​ക്കൊ​രു​ങ്ങി ന​ട​ന്‍ ദി​ലീ​പ്

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​തി​ന് പി​ന്നാ​ലെ നി​യ​മ ന​ട​പ​ടി​ക്കൊ​രു​ങ്ങി ന​ട​ന്‍ ദി​ലീ​പ്. ത​നി​ക്കെ​തി​രാ​യ ഗൂ​ഢാ​ലോ​ച​ന​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

അ​ന്വേ​ഷ​ണ​സം​ഘം മു​ഖ്യ​മ​ന്ത്രി​യെ ഉ​ള്‍​പ്പെ​ടെ തെ​റ്റി​ധ​രി​പ്പി​ച്ചു​വെ​ന്നാ​ണ് ദി​ലീ​പി​ന്‍റെ വാ​ദം. ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​വ​രു​ടെ നേ​ട്ട​ത്തി​നാ​യി ത​ന്നെ ബ​ലി​യാ​ടാ​ക്കി​യെ​ന്നു​മാ​ണ് ദി​ലീ​പ് പ​റ​യു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ധി പ​ക​ര്‍​പ്പ് ല​ഭി​ച്ച​ശേ​ഷം തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് ദി​ലീ​പി​ന്‍റെ നീ​ക്കം.

കു​ടും​ബ പ്രേ​ക്ഷ​ക​രെ ത​ന്‍റെ സി​നി​മ​യി​ല്‍ നി​ന്ന് അ​ക​റ്റാ​ന്‍ ശ്ര​മി​ച്ചു. ഗൂ​ഢാ​ലോ​ച​ന​ക്കാ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി ആ​ലോ​ചി​ക്കു​ക​യാ​ണ്. കോ​ട​തി ഉ​ത്ത​ര​വ് ല​ഭി​ച്ച ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്കും. മാ​ധ്യ​മ​ങ്ങ​ളി​ല്‍ തെ​റ്റാ​യ വാ​ര്‍​ത്ത വ​രു​ത്തി സ​മൂ​ഹ​ത്തി​ന്‍റെ ശ​ത്രു​ത ത​നി​ക്ക് നേ​രെ സൃ​ഷ്ടി​ച്ചു. എ​സ്‌​ഐ​ടി സ​ര്‍​ക്കാ​രി​നെ തെ​റ്റി​ധ​രി​പ്പി​ച്ചു.

ആ​റു പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത ശേ​ഷം കേ​സി​ല്‍ ഗൂ​ഢാ​ലോ​ച​ന​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി ത​ന്നെ പ​റ​ഞ്ഞ​താ​ണ്. ഇ​തി​ന് ശേ​ഷം മു​ഖ്യ​മ​ന്ത്രി​യെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു. ഈ ​കാ​ര്യ​ങ്ങ​ളെ​ല്ലാം സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ദി​ലീ​പ് ആ​വ​ശ്യ​പ്പെ​ട്ടു.

ന​ടി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യി ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ല്‍ എ​ട്ടാം പ്ര​തി​യാ​യി​രു​ന്ന ന​ട​ന്‍ ദി​ലീ​പി​നെ തിങ്കളാഴ്ചയാണ് കോ​ട​തി വെ​റു​തെ വി​ട്ട​ത്. പ​ള്‍​സ​ര്‍ സു​നി അ​ട​ക്കം ആ​റ് പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​രാ​ണെ​ന്നും എ​റ​ണാ​കു​ളം സെ​ഷ​ന്‍​സ് കോ​ട​തി ക​ണ്ടെ​ത്തി.

ദി​ലീ​പി​നെ​തി​രെ ചു​മ​ത്തി​യ ഗൂ​ഢാ​ലോ​ച​ന, തെ​ളി​വ് ന​ശി​പ്പി​ക്ക​ല്‍ എ​ന്നീ ര​ണ്ട് കു​റ്റ​ങ്ങ​ളും തെ​ളി​യി​ക്കാ​ന്‍ പ്രോ​സി​ക്യൂ​ഷ​ന് ക​ഴി​ഞ്ഞി​ല്ല. ദി​ലീ​പി​നെ വെ​റു​തെ വി​ടു​ന്ന​താ​യി ജ​ഡ്ജി ഹ​ണി എം. ​വ​ര്‍​ഗീ​സ് ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

ആ​ദ്യ ആ​റു പ്ര​തി​ക​ള്‍ വി​യ്യൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍

ഒ​ന്നാം പ്ര​തി സു​നി​ല്‍ കു​മാ​ര്‍ എ​ന്ന പ​ള്‍​സ​ര്‍ സു​നി, ര​ണ്ടാം പ്ര​തി മാ​ര്‍​ട്ടി​ന്‍ ആ​ന്‍റ​ണി, മൂ​ന്നാം പ്ര​തി മ​ണി​ക​ണ്ഠ​ന്‍, നാ​ലാം പ്ര​തി വി​ജീ​ഷ് , അ​ഞ്ചാം പ്ര​തി സ​ലിം എ​ന്ന വ​ടി​വാ​ള്‍ സ​ലിം, ആ​റാം പ്ര​തി പ്ര​ദീ​പ് എ​ന്നി​വ​ര്‍ ആ​ണ് കു​റ്റ​ക്കാ​രെ​ന്ന് തെ​ളി​ഞ്ഞ​ത്.

കൂ​ട്ട ബ​ലാ​ല്‍​സം​ഗം അ​ട​ക്കം ഇ​വ​ര്‍​ക്കെ​തി​രെ ചു​മ​ത്തി​യ പ്ര​ധാ​ന കു​റ്റ​ങ്ങ​ള്‍ എ​ല്ലാം തെ​ളി​ഞ്ഞു. തു​ട​ര്‍​ന്ന് ഇ​വ​രു​ടെ ജാ​മ്യം റ​ദ്ദാ​ക്കി. പി​ന്നീ​ടാ​ണ് ഈ ​പ്ര​തി​ക​ളെ വി​യ്യൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്ക് എ​ത്തി​ച്ച​ത്. പ്ര​തി​ക​ള്‍​ക്കു​ള്ള ശി​ക്ഷ 12 ന് ​വി​ധി​ക്കും. 2017 ഫെ​ബ്രു​വ​രി 17നാ​ണ് അ​ങ്ക​മാ​ലി അ​ത്താ​ണി​ക്ക് സ​മീ​പം ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ല്‍ ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

സം​ഘ​ട​ന​യി​ല്‍ തി​രി​ച്ചെ​ടു​ക്കും: പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോസിയേഷൻ

കൊ​ച്ചി: കു​റ്റ​വി​മു​ക്ത​നാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ദി​ലീ​പി​നെ പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നി​ലേ​ക്ക് തി​രി​ച്ചെ​ടു​ക്കു​മെ​ന്നു അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ബി.​രാ​കേ​ഷ്. എ​ല്ലാ സം​ഘ​ട​ന​ക​ളും പു​റ​ത്താ​ക്കി​യ കൂ​ട്ട​ത്തി​ലാ​ണ് പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നും പു​റ​ത്താ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​റ്റൊ​ന്ന് ആ​ലോ​ചി​ക്കാ​ന്‍ ഇ​ല്ല​ല്ലോ. സം​ഘ​ട​ന യോ​ഗ​ത്തി​നു​ശേ​ഷം ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ല്‍ ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ പ​രാ​മ​ർ​ശം അ​ങ്ങേ​യ​റ്റം സ്ത്രീ​വി​രു​ദ്ധ​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്

പ​ത്ത​നം​തി​ട്ട: ദി​ലീ​പി​ന് നീ​തി ല​ഭി​ച്ചു​വെ​ന്ന യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ പ​രാ​മ​ർ​ശം അ​ങ്ങേ​യ​റ്റം സ്ത്രീ​വി​രു​ദ്ധ​മാ​ണെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്.

അ​വ​ൾ​ക്കൊ​പ്പം തു​ട​ർ​ന്നും ഉ​ണ്ടാ​കും. അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ വാ​ക്കു​ക​ളി​ലൂ​ടെ കോ​ൺ​ഗ്ര​സി​ന്‍റെ സ്ത്രീ​വി​രു​ദ്ധ​ത​യാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്. ന​ടി അ​നു​ഭ​വി​ച്ച പീ​ഡ​നം. അ​വ​ർ എ​ടു​ത്ത നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടെ​യു​ള്ള നി​ല​പാ​ടാ​ണ് പോ​രാ​ട്ട​ങ്ങ​ളെ മു​ന്നോ​ട്ടു ന​യി​ച്ച​തെ​ന്നും ‌മ​ന്ത്രി വീ​ണാ ജോ​ർ​ജ് വ്യ​ക്ത​മാ​ക്കി.

Kerala

'അവള്‍ക്ക്ഒപ്പം'; ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട കേ​​​സി​​​ല്‍ ന​​​ട​​​ന്‍ ദി​​​ലീ​​​പി​​​നെ കോ​​​ട​​​തി വെ​​​റു​​​തെ വി​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ പ്ര​​​തി​​​ക​​​ര​​​ണ​​​വു​​​മാ​​​യി ന​​​ടി​​​മാ​​​ര്‍...

കോ​​​ട​​​തി​​​യി​​​ല്‍നി​​​ന്നു​​​ണ്ടാ​​​യ​​​ത് എ​​​ന്തു നീ​​​തി​​​യെ​​​ന്നാ​​​ണ് ന​​​ടി പാ​​​ര്‍വ​​​തി തി​​​രു​​​വോ​​​ത്ത് പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്. ത​​​ന്‍റെ ഇ​​​ന്‍സ്റ്റ​​​ഗ്രാം സ്റ്റോ​​​റി​​​യി​​​ലൂ​​​ടെ അ​​​തി​​​ജീ​​​വി​​​ത​​​യ്‌​​​ക്കൊ​​​പ്പം നി​​​ല​​​കൊ​​​ള്ളു​​​മെ​​​ന്ന് ഉ​​​റ​​​പ്പി​​​ച്ചു​​​പ​​​റ​​​ഞ്ഞ താ​​​രം, ഇ​​​താ​​​ണോ നീ​​​തി? എ​​​ന്ന ചോ​​​ദ്യ​​​മു​​​യ​​​ര്‍ത്തി. ‘അ​​​വ​​​ള്‍ക്കൊ​​​പ്പം എ​​​ന്നെ​​​ന്നും’എ​​​ന്ന കു​​​റി​​​പ്പും പാ​​​ര്‍വ​​​തി പ​​​ങ്കു​​​വ​​​ച്ചി​​​ട്ടു​​​ണ്ട്.

അ​​​വ​​​ള്‍ പോ​​​രാ​​​ടി​​​യ​​​ത് അ​​​വ​​​ള്‍ക്കു​​​വേ​​​ണ്ടി മാ​​​ത്ര​​​മ​​​ല്ല, കേ​​​ര​​​ള​​​ത്തി​​​ലെ ഓ​​​രോ സ്ത്രീ​​​ക​​​ള്‍ക്കും വേ​​​ണ്ടി​​​യാ​​​ണ്. അ​​​വ​​​ളു​​​ടെ പോ​​​രാ​​​ട്ട​​​ത്തി​​​ലൂ​​​ടെ കേ​​​ര​​​ള​​​സ​​​മൂ​​​ഹ​​​ത്തി​​​ല്‍ സ്ത്രീ​​​ക​​​ള്‍ നി​​​ല​​​കൊ​​​ള്ളു​​​ന്ന​​​തി​​​ലും പോ​​​രാ​​​ടു​​​ന്ന​​​തി​​​ലും സം​​​സാ​​​രി​​​ക്കു​​​ന്ന​​​തി​​​ലും അ​​​ക്ര​​​മ​​​ങ്ങ​​​ളോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ലും എ​​​ല്ലാം മാ​​​റ്റം വ​​​ന്നു.- പാ​​​ര്‍വ​​​തി കു​​​റി​​​ച്ചു.

കേ​​​സി​​​ല്‍ പ​​​ള്‍സ​​​ര്‍ സു​​​നി ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള ആ​​​റു പ്ര​​​തി​​​ക​​​ള്‍ കു​​​റ്റ​​​ക്കാ​​​രാ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ എ​​​ടു​​​ത്തു​​​പ​​​റ​​​ഞ്ഞ​​​ശേ​​​ഷം എ​​​ന്താ​​​ണു നീ​​​തി? ഇ​​​പ്പോ​​​ള്‍ വ​​​ള​​​രെ ക്രൂ​​​ര​​​മാ​​​യി, ശ്ര​​​ദ്ധ​​​യോ​​​ടെ മെ​​​ന​​​ഞ്ഞെ​​​ടു​​​ത്ത ഒ​​​രു തി​​​ര​​​ക്ക​​​ഥ​​​യ്ക്കു പ​​​രി​​​സ​​​മാ​​​പ്തി​​​വ​​​ന്ന​​​ത് ഞ​​​ങ്ങ​​​ള്‍ നോ​​​ക്കി നി​​​ല്‍ക്കു​​​ക​​​യാ​​​ണെ​​​ന്നും പാ​​​ര്‍വ​​​തി കു​​​റി​​​ച്ചു. “നി​​​യ​​​മം നീ​​​തി​​​യു​​​ടെ വ​​​ഴി​​​ക്കു പോ​​​ക​​​ട്ടേ’’യെ​​​ന്ന താ​​​ര​​​സം​​​ഘ​​​ട​​​ന ‘അ​​​മ്മ’​​​യു​​​ടെ പോ​​​സ്റ്റി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് പാ​​​ര്‍വ​​​തി തി​​​രു​​​വോ​​​ത്തി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം.

അ​​​തി​​​നി​​​ടെ, ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട ന​​​ടി​​​ക്കൊ​​​പ്പ​​​മാ​​​ണെ​​​ന്ന് ആ​​​വ​​​ര്‍ത്തി​​​ച്ച് ന​​​ടി റി​​​മ ക​​​ല്ലി​​​ങ്ക​​​ല്‍ രം​​​ഗ​​​ത്തെ​​​ത്തി. അ​​​തി​​​ജീ​​​വി​​​ത​​​യ്‌​​​ക്കൊ​​​പ്പ​​​മെ​​​ന്ന നി​​​ല​​​പാ​​​ട് അ​​​റി​​​യി​​​ച്ചു​​​കൊ​​​ണ്ട് ‘അ​​​വ​​​ള്‍ക്കൊ​​​പ്പം’ എ​​​ന്നെ​​​ഴു​​​തി​​​യ ബാ​​​ന​​​റി​​​ന്‍റെ ചി​​​ത്ര​​​മാ​​​ണ് റി​​​മ ക​​​ല്ലി​​​ങ്ക​​​ല്‍ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ പ​​​ങ്കു​​​വ​​​ച്ച​​​ത്. എ​​​പ്പോ​​​ഴും, മു​​​മ്പ​​​ത്തേ​​​തി​​​ലും ശ​​​ക്ത​​​മാ​​​യി, ഇ​​​പ്പോ​​​ള്‍ എ​​​ന്നും അ​​​വ​​​ള്‍ക്കൊ​​​പ്പം നി​​​ല്‍ക്കു​​​ന്നു​​​വെ​​​ന്നും റി​​​മ പ​​​റ​​​യു​​​ന്നു. ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട കേ​​​സി​​​നു പി​​​ന്നാ​​​ലെ രൂ​​​പീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട സി​​​നി​​​മ​​​യി​​​ലെ വ​​​നി​​​ത​​​ക​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ ഡ​​​ബ്ല്യു​​​സി​​​സി​​​യി​​​ലെ സ​​​ജീ​​​വ​​​സാ​​​ന്നി​​​ധ്യ​​​മാ​​​യി​​​രു​​​ന്നു റി​​​മ ക​​​ല്ലി​​​ങ്ക​​​ല്‍.

നേ​​​ര​​​ത്തെ എ​​​ഴു​​​തി​​​വ​​​ച്ച വി​​​ധി​​​യെ​​​ന്നാ​​​യി​​​രു​​​ന്നു ഡ​​​ബ്ബിം​​​ഗ് ആ​​​ർ​​​ട്ടി​​​സ്റ്റ് ഭാ​​​ഗ്യ​​​ല​​​ക്ഷ്മി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം. മ​​​റി​​​ച്ചൊ​​​രു വി​​​ധി പ്ര​​​തീ​​​ക്ഷി​​​ച്ചി​​​രു​​​ന്നി​​​ല്ലെ​​​ന്ന് പ​​​റ​​​ഞ്ഞ കെ. ​​​അ​​​ജി​​​ത, ദി​​​ലീ​​​പ് ജ​​​യി​​​ലി​​​ല്‍ കി​​​ട​​​ന്ന​​​തു​​​ത​​​ന്നെ വ​​​ലി​​​യ കാ​​​ര്യ​​​മെ​​​ന്നും പ്ര​​​തി​​​ക​​​രി​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം, നീ​​​തി​​​ക്കാ​​​യു​​​ള്ള 3,215 ദി​​​വ​​​സ​​​ത്തെ കാ​​​ത്തി​​​രി​​​പ്പെ​​​ന്നാ​​​യി​​​രു​​​ന്നു സി​​​നി​​​മ​​​യി​​​ലെ വ​​​നി​​​താ കൂ​​​ട്ടാ​​​യ്മ ഡ​​​ബ്ല്യു​​​സി​​​സി വി​​​ധി വ​​​രു​​​ന്ന​​​തി​​​നു​​​മു​​​മ്പ് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ല്‍ കു​​​റി​​​ച്ച​​​ത്. ഈ ​​​യാ​​​ത്ര ഒ​​​രി​​​ക്ക​​​ലും എ​​​ളു​​​പ്പ​​​മാ​​​യി​​​രു​​​ന്നി​​​ല്ല. ഇ​​​ര​​​യാ​​​ക്ക​​​പ്പെ​​​ട​​​ലി​​​ല്‍നി​​​ന്നും അ​​​തി​​​ജീ​​​വ​​​ന​​​ത്തി​​​ലേ​​​ക്കു​​​ള്ള ഈ ​​​യാ​​​ത്ര.

അ​​​വ​​​ള്‍ തു​​​റ​​​ന്നു​​​വി​​​ട്ട പ്ര​​​തി​​​രോ​​​ധം ബാ​​​ധി​​​ച്ച​​​ത് സി​​​നി​​​മ​​​യി​​​ലെ സ്ത്രീ​​​ക​​​ളെ മാ​​​ത്ര​​​മ​​​ല്ല, മ​​​ല​​​യാ​​​ള സി​​​നി​​​മാ വ്യ​​​വ​​​സാ​​​യ​​​ത്തെ​​​യും കേ​​​ര​​​ള​​​ക്ക​​​ര​​​യെ ഒ​​​ന്നാ​​​കെ​​​യു​​​മാ​​​ണ്. അ​​​തി​​​ന്‍റെ പ്ര​​​ത്യാ​​​ഘാ​​​തം ന​​​മ്മു​​​ടെ സാ​​​മൂ​​​ഹി​​​ക മ​​​നഃ​​​സാ​​​ക്ഷി​​​യി​​​ല്‍ പൊ​​​ളി​​​ച്ചെ​​​ഴു​​​ത്തു ന​​​ട​​​ത്തു​​​ക​​​യും മാ​​​റ്റ​​​ത്തി​​​നാ​​​യു​​​ള്ള ശ​​​ബ്‌​​​ദം ഉ​​​യ​​​ര്‍ത്തു​​​ക​​​യും ചെ​​​യ്തു.

ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ല്‍ ഉ​​​ട​​​നീ​​​ളം നി​​​യ​​​മ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ലു​​​ള്ള വി​​​ശ്വാ​​​സം കൈ​​​വി​​​ടാ​​​തെ അ​​​വ​​​ള്‍ കാ​​​ണി​​​ച്ച ധൈ​​​ര്യ​​​ത്തി​​​നും പ്ര​​​തി​​​രോ​​​ധ​​​ശേ​​​ഷി​​​ക്കും സ​​​മാ​​​ന​​​ത​​​ക​​​ളി​​​ല്ല. അ​​​വ​​​ളു​​​ടെ പോ​​​രാ​​​ട്ടം എ​​​ല്ലാ അ​​​തി​​​ജീ​​​വി​​​ത​​​ക​​​ള്‍ക്കും വേ​​​ണ്ടി​​​യു​​​ള്ള​​​താ​​​ണ്. ഞ​​​ങ്ങ​​​ള്‍ അ​​​വ​​​ളോ​​​ടൊ​​​പ്പ​​​വും ഇ​​​ത് നോ​​​ക്കി​​​ക്കാ​​​ണു​​​ന്ന മ​​​റ്റെ​​​ല്ലാ അ​​​തി​​​ജീ​​​വി​​​ത​​​ക​​​ള്‍ക്കും ഒ​​​പ്പ​​​വും നി​​​ല്‍ക്കു​​​ന്നു​​​വെ​​​ന്നും ഡ​​​ബ്ല്യു​​​സി​​​സി കു​​​റി​​​ക്കു​​​ക​​​യു​​​ണ്ടാ​​​യി.

Kerala

കു​റ്റ​വാ​ളി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ടും; അ​തി​ജീ​വി​ത​യ്ക്ക് പി​ന്തു​ണ​യു​മാ​യി പി.​പി.​ദി​വ്യ

ക​ണ്ണൂ​ർ: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ വി​ധി​വ​ന്ന​തി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​എം നേ​താ​വ് പി.​പി.​ദി​വ്യ. അ​തി​ജീ​വി​ത​യ്ക്ക് പൂ​ര്‍​ണ പി​ന്തു​ണ ന​ൽ​കു​ന്നു. ഒ​രു സി​നി​മ പോ​ലെ ത​ന്നെ അ​വ​സാ​നി​ക്കു​ന്നു... ഭ​യം തോ​ന്നു​ന്നി​ല്ലേ​യെ​ന്ന് ദി​വ്യ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പ്ര​സി​ദ്ധ​മാ​യ ഒ​രു ന​ഗ​ര​ത്തി​ൽ ഒ​രു പെ​ൺ​കു​ട്ടി അ​തി ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്ക​പെ​ടു​ന്നു. ചൂ​ണ്ടി​കാ​ണി​ച്ച​വ​രി​ൽ ചി​ല​ർ ര​ക്ഷ​പ്പെ​ട്ടു. സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് അ​വ​ൾ ക​ട​ന്നു​വ​ന്ന​ത് മ​നോ​ധൈ​ര്യം ഒ​ന്ന് കൊ​ണ്ട് മാ​ത്ര​മാ​ണ്.

നി​യ​മ​പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ക്ക​രു​ത്. സ​ത്യം വി​ജ​യി​ക്കു​മെ​ന്നും കു​റ്റ​വാ​ളി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ടു​മെ​ന്നും ദി​വ്യ പ​റ​ഞ്ഞു. അ​തേ​സ​മ​യം കേ​സി​ലെ എ​ട്ടാം പ്ര​തി​യാ​യ ന​ട​ൻ ദി​ലീ​പി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ വി​ധി​ക്കെ​തി​രെ പ്രോ​സി​ക്യൂ​ഷ​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും.

എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ വി​ധി പ​രി​ശോ​ധി​ച്ച് തു​ട​ര്‍ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ വ്യ​ക്ത​മാ​ക്കി.

Kerala

ദി​ലീ​പി​നെ പ്ര​തി​യാ​ക്കി​യ​ത് തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല​ല്ല ; പോ​ലീ​സു​കാ​ർ സ​ത്യ​സ​ന്ധ​രാ​യി​രി​ക്ക​ണം: ടി.​പി.​സെ​ൻ​കു​മാ​ര്‍

തി​രു​വ​ന​ന്ത​പു​രം: ന‌​ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ കേ​സി​നെ​ക്കു​റി​ച്ച് നി​ർ​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി മു​ൻ ഡി​ജി​പി ടി.​പി.​സെ​ൻ​കു​മാ​ര്‍. ശ​രി​യാ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല​ല്ല ദി​ലീ​പി​നെ പ്ര​തി​യാ​ക്കി​യ​തെ​ന്ന് 2017 ൽ ​ത​ന്നെ താ​ൻ പ​റ​ഞ്ഞി​രു​ന്ന​താ​യി അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

കേ​സു​ക​ൾ അ​ന്വേ​ഷി​ക്കേ​ണ്ട രീ​തി ഇ​ത​ല്ല. ഒ​രാ​ളെ പി​ടി​കൂ​ടു​ക, അ​തി​നു​ശേ​ഷം അ​യാ​ൾ​ക്കെ​തി​രെ തെ​ളി​വു​ക​ൾ ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ക, അ​തി​നു​വേ​ണ്ടി വ്യാ​ജ​മാ​യ കാ​ര്യ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക. ഇ​ങ്ങ​നെ​യാ​ണോ കേ​സ് അ​ന്വേ​ഷി​ക്കേ​ണ്ട​തെ​ന്നും സെ​ൻ​കു​മാ​ര്‍ ചോ​ദി​ച്ചു. തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് അ​ന്വേ​ഷി​ക്കേ​ണ്ട​ത്.

 അ​ത് ഒ​രു പ്രീ ​ഡി​സ്പോ​സ്ഡ് ക​ണ്ടീ​ഷ​നി​ൽ ആ​യി​രി​ക്ക​രു​ത് അ​ന്വേ​ഷ​ണ ത​ല​വ​നും അ​ന്വേ​ഷ​ണ സം​ഘ​വും. ഓ​പ്പ​ൺ മൈ​ൻ​ഡോ​ടു​കൂ​ടി വേ​ണം കേ​സ് അ​ന്വേ​ഷി​ക്കേ​ണ്ട​ത്. ഈ ​കേ​സി​ൽ മാ​ത്ര​മ​ല്ല ഇ​നി​യും പ​ല കേ​സു​ക​ളി​ലും ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ പു​റ​ത്തു​വ​രും. അ​തി​ൽ ഒ​ന്നാ​യി​രി​ക്കും ആ​ലു​വ​യി​ൽ ട്രെ​യി​നി​ൽ നി​ന്ന് ഒ​രു സ്ത്രീ​യെ പു​ഴ​യി​ൽ ത​ള്ളി​യി​ട്ടു കൊ​ന്നു​വെ​ന്ന കേ​സ്.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ത്യ​സ​ന്ധ​ർ ആ​യി​രി​ക്ക​ണം. ഞാ​ൻ അ​ന്വേ​ഷി​ക്കു​ന്ന കേ​സി​ൽ എ​ല്ലാം ഞാ​ൻ പ​റ​യു​ന്ന​വ​രാ​ണ് പ്ര​തി​ക​ൾ എ​ന്ന​ല്ല പ​റ​യേ​ണ്ട​ത്. അ​തി​ലെ തെ​ളി​വു​ക​ൾ എ​ന്തെ​ല്ലാ​മാ​ണ് അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് മു​ന്നോ​ട്ട് പോ​കേ​ണ്ട​ത്. ക​ള്ള തെ​ളി​വു​ക​ൾ ഒ​രി​ക്ക​ലും ഉ​ണ്ടാ​ക്ക​രു​തെ​ന്നും സെ​ൻ​കു​മാ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

 

Kerala

'എക്കാലത്തും അതിജീവിതക്കൊപ്പം; ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ടതിനെതിരേ അപ്പീല്‍ പോകും': മന്ത്രി പി. രാജീവ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീൽ പോകുമെന്ന് നിയമ മന്ത്രി പി. രാജീവ്. മുഖ്യമന്ത്രിയും അപ്പീൽ നൽകാനാണ് നിർദേശിച്ചത്. ഡിജിപിയുമായും ഇക്കാര്യം സംസാരിച്ചുവെന്നും രാജീവ് കൂട്ടിച്ചേർത്തു.

എക്കാലത്തും അതിജീവിതക്കൊപ്പം ഉറച്ച് നിൽക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സർക്കാരും സ്വീകരിച്ചത്. കേസിൽ പൂർണമായി നീതി ലഭിച്ചില്ലെന്നും ഭൂരിഭാ​ഗം കുറ്റങ്ങളും തെളിയിക്കപ്പെട്ടെങ്കിലും എല്ലാവരും പ്രതീക്ഷിച്ച പോലെ ഒരു വിധി വന്നിട്ടില്ലെന്നും മന്ത്രി രാജീവ് അഭിപ്രായപ്പെട്ടു.

കേസിൽ നല്ല രീതിയിലാണ് അന്വേഷണം നടന്നത്. എന്നിട്ടും എന്തുകൊണ്ടാണ് പ്രതികൂല വിധിയുണ്ടായതെന്ന് പരിശോധിക്കും. ഈ സർക്കാരും മുഖ്യമന്ത്രിയുമില്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു പ്രതി അറസ്റ്റിലാകുമായിരുന്നോ എന്നും പി. രാജീവ് ചോദിച്ചു.

Kerala

നീ​തി​ക്കു​വേ​ണ്ടി​യു​ള്ള സ​മ​രം ഈ ​വി​ധി​യോ​ടെ അ​വ​സാ​നി​ക്കു​ന്നി​ല്ല: ബി​നോ​യ് വി​ശ്വം

കോ​ട്ട​യം: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ലെ നി​യ​മ​പോ​രാ​ട്ട​ങ്ങ​ൾ ഇ​ന്ന​ത്തെ വി​ധി​യോ​ടെ അ​വ​സാ​നി​ക്കു​ന്നി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. കോ​ട്ട​യ​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നീ​തി​ക്ക് വേ​ണ്ടി​യു​ള്ള പോ​രാ​ട്ടം ഇ​നി​യും തു​ട​രും. അ​തി​ജീ​വ​ത ഉ​യ​ർ​ത്തി​യ സ​ത്യ​ത്തി​ന്‍റെ​യും സ്ത്രീ ​സു​ര​ക്ഷ​യു​ടെ​യും പ​താ​ക ഇ​നി ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ സി​നി​മാ​രം​ഗ​ത്തെ കൂ​ടു​ത​ൽ സ്ത്രീ-​പു​രു​ഷ​ന്മാ​ർ രം​ഗ​ത്തു​വ​രും.

അ​തി​ജീ​വ​ത​ക്കും സി​നി​മ​യി​ലെ സ്ത്രീ ​അ​വ​കാ​ശ​ങ്ങ​ളു​ടെ​യും കൂ​ടെ​യാ​യി​രി​ക്കും സി​പി​ഐ എ​ന്നും നി​ല​കൊ​ള്ളു​ക. ഒ​ന്നു​മു​ത​ൽ ആ​റു​വ​രെ​യു​ള്ള പ്ര​തി​ക​ൾ കു​റ്റ​ക്കാ​രാ​ണെ​ങ്കി​ൽ അ​വ​ർ​ക്ക് ശ​ക്തി​പ​ക​ർ​ന്ന​വ​ർ ആ​രെ​ന്ന ചോ​ദ്യം ബാ​ക്കി നി​ൽ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​പ്പീ​ൽ പോ​കു​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ വ്യ​ക്ത​മാ​ക്കി ക​ഴി​ഞ്ഞു. ഈ ​നി​യ​മ പോ​രാ​ട്ട​ത്തി​ലൂ​ടെ കു​റ്റ​വാ​ളി​ക​ളെ ശി​ക്ഷി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് കേ​ര​ള ജ​ന​ത വി​ശ്വ​സി​ക്കു​ന്ന​ത്. സി​നി​മ മേ​ഖ​ല​യി​ൽ സ്ത്രീ​ക​ൾ നേ​രി​ടു​ന്ന ദു​ര​വ​സ്ഥ​ക​ളി​ലേ​ക്ക് വി​ര​ൽ​ചൂ​ണ്ടാ​ൻ അ​തി​ജീ​വി​ത​യു​ടെ പോ​രാ​ട്ട​ത്തി​ലൂ​ടെ ക​ഴി​ഞ്ഞു​വെ​ന്നും ബി​നോ​യ് വി​ശ്വം വ്യ​ക്ത​മാ​ക്കി.

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; ആ​റ് പ്ര​തി​ക​ൾ​ക്കു​ള്ള ശി​ക്ഷ വിധിക്കുന്നത് 12ന്

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി ആ​റ് പ്ര​തി​ക​ൾ​ക്കു​ള്ള ശി​ക്ഷ ഈ ​മാ​സം 12ന് ​വി​ധി​ക്കും.

ഒ​ന്നാം പ്ര​തി സു​നി​ൽ എ​ൻ.​എ​സ് എ​ന്ന പ​ൾ​സ​ർ സു​നി, ര​ണ്ടാം പ്ര​തി മാ​ർ​ട്ടി​ൻ ആ​ന്‍റ​ണി, മൂ​ന്നാം പ്ര​തി ബി. ​മ​ണി​ക​ണ്ഠ​ൻ, നാ​ലാം പ്ര​തി വി.​പി. വി​ജീ​ഷ്, അ​ഞ്ചാം പ്ര​തി എ​ച്ച്. സ​ലിം എ​ന്ന വ​ടി​വാ​ൾ സ​ലീം, ആ​റാം പ്ര​തി പ്ര​ദീ​പ് എ​ന്നി​വ​രെ​യാ​ണ് കോ​ട​തി കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി വി​ധി​ച്ച പ്ര​തി​ക​ളു​ടെ ജാ​മ്യം കോ​ട​തി റ​ദ്ദാ​ക്കി.

ഏ​ഴാം പ്ര​തി ചാ​ർ​ളി തോ​മ​സ്, ഒ​ൻ​പ​താം പ്ര​തി സ​നി​ൽ​കു​മാ​ർ, പ​ത്താം പ്ര​തി ശ​ര​ത് ജി. ​നാ​യ​ർ എ​ന്നി​വ​രെ​യാ​ണ് എ​ട്ടാം പ്ര​തി ദി​ലീ​പി​നൊ​പ്പം കോ​ട​തി വെ​റു​തെ​വി​ട്ട​ത്.

ഒ​ന്നാം ​പ്ര​തി പ​ൾ​സ​ർ സു​നി ഉ​ൾ​പ്പെ​ടെ 10 പ്ര​തി​ക​ളാ​ണ് രാ​ജ്യം മു​ഴു​വ​ൻ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട കേ​സി​ലു​ണ്ടാ​യി​രു​ന്ന​ത്.

Kerala

'നേരത്തെ എഴുതിവച്ച വിധി, ഇതിനപ്പുറം ഒന്നും പ്രതീക്ഷിച്ചിരുന്നില്ല; മരണം വരെ ഇരയ്ക്കൊപ്പം': ഭാഗ്യലക്ഷ്മി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ട കോടതി വിധിയിൽ പ്രതികരണവുമായി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. വളരെ നേരത്തെ എഴുതിവച്ച വിധിയാണ്. നാലുവർഷം മുമ്പ് ഞാൻ പറഞ്ഞതു തന്നെയാണ്. ഇതിനപ്പുറം ഒന്നും പ്രതീക്ഷിച്ചില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ഇത്രയധികം തെളിവുകളും സാക്ഷികളും ഉണ്ടായിട്ടും അതെല്ലാം കണ്ടില്ലെന്നു നടിച്ച് ഒരു വിധി പറയുമോ എന്ന് സംശയം തോന്നിയിരുന്നു. ആരൊക്കെ നിഷ്കളങ്കരെന്ന് പറഞ്ഞാലും ഞങ്ങൾ അത് വിശ്വസിക്കില്ല. എന്തുകൊണ്ട് ഈ വിധി എന്നത് അരിയാഹാരം കഴിക്കുന്ന ആർക്കും മനസിലാകുമെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.

അതിജീവിതയും നീതി നിഷേധത്തിന്‍റെ ഷോക്കിലാണ്. മരണം വരെ അവൾക്ക് ഒപ്പമാണ്. ഇനി എന്താണ് ചെയ്യുന്നതെന്ന് ആലോചിക്കുകയാണ്. അടുത്ത ദിവസം അതിജീവിത തന്നെ അത് പറയുമെന്നും അവർ വ്യക്തമാക്കി. തൃശൂരിൽ അതിജീവിതയുടെ വീട്ടിൽ വച്ചാണ് ഭാഗ്യലക്ഷ്മി മാധ്യമങ്ങളോടു പ്രതികരിച്ചത്.

Kerala

കേരളം കണ്ട അ​സാ​ധാ​ര​ണ നി​യ​മ​പോ​രാ​ട്ട​ങ്ങ​ൾ; ദി​ലീ​പ് സമർപ്പിച്ചത് തൊ​ണ്ണൂ​റോ​ളം ഹ​ർ​ജി​ക​ൾ

കൊ​ച്ചി: അ​സാ​ധാ​ര​ണ​മാ​യ നി​യ​മ​പോ​രാ​ട്ട​ങ്ങ​ളു​ടെ പേ​രി​ൽ ച​രി​ത്ര​ത്തി​ൽ ഇ​ടം​പി​ടി​ക്കു​ന്ന​താ​ണ് ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്. വി​ചാ​ര​ണ​യ്ക്കി​ടെ തൊ​ണ്ണൂ​റോ​ളം ഹ​ർ​ജി​ക​ളാ​ണു ദി​ലീ​പ് സു​പ്രീം​കോ​ട​തി​യി​ൽ ഉ​ൾ​പ്പെ​ടെ ഫ​യ​ൽ ചെ​യ്ത​ത്.

നീ​തി​ക്കാ​യി യു​വ​ന​ടി​യും പ​ല​ത​വ​ണ കോ​ട​തി​ക​ൾ ക​യ​റി​യി​റ​ങ്ങി. അ​ഞ്ചു​ത​വ​ണ വി​ചാ​ര​ണ നീ​ട്ടി​വ​ച്ചു. ജ​ഡ്ജി​യെ​ത്ത​ന്നെ മാ​റ്റ​ണ​മെ​ന്ന് അ​തി​ജീ​വി​ത ആ​വ​ശ്യ​പ്പെ​ടു​ക​യു​ണ്ടാ​യി. ര​ണ്ടു പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ പി​ന്മാ​റി. ദൃ​ശ്യ​ങ്ങ​ള്‍ അ​ന​ധി​കൃ​ത​മാ​യി തു​റ​ന്നു​ക​ണ്ടെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ർ​ന്നു.

2017ൽ ​കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച് മൂ​ന്നു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് കേ​സി​ൽ വി​ചാ​ര​ണ തു​ട​ങ്ങി​യ​ത്. ഈ ​സ​മ​യ​ത്തി​നു​ള്ളി​ല്‍ പ​ല ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ദി​ലീ​പ് ന​ല്‍​കി​യ​ത് 20 ഹ​ര്‍​ജി​ക​ളാ​ണ്. സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി വി​ദേ​ശ​ത്തു പോ​കാ​ന്‍ അ​നു​മ​തി വേ​ണം, ന​ടി​യെ ആ​ക്ര​മി​ച്ചു പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ക്ക​ണം, കു​റ്റ​പ​ത്ര​ത്തി​നൊ​പ്പം സ​മ​ര്‍​പ്പി​ച്ച മു​ഴു​വ​ന്‍ രേ​ഖ​ക​ളും ല​ഭി​ക്ക​ണം, മാ​ധ്യ​മ​ങ്ങ​ളി​ല്‍ വാ​ര്‍​ത്ത വ​രു​ന്ന​തു ത​ട​യ​ണം തു​ട​ങ്ങി നി​ര​വ​ധി ഹ​ർ​ജി​ക​ളാ​ണു കോ​ട​തി​യി​ലെ​ത്തി​യ​ത്.

2020ല്‍ ​വി​ചാ​ര​ണ തു​ട​ര​വേ പ്ര​തി​പ്പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ലും ദി​ലീ​പ് ഹ​ര്‍​ജി ന​ല്‍​കി. ഹൈ​ക്കോ​ട​തി ത​ള്ളി​യ​തോ​ടെ സു​പ്രീം​കോ​ട​തി​യി​ലേ​ക്കു ഹ​ർ​ജി​യു​മാ​യി പോ​യെ​ങ്കി​ലും ഒ​ടു​വി​ല്‍ പി​ന്‍​വ​ലി​ച്ചു. സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ മൊ​ഴി​പ്ര​കാ​രം കോ​ട​തി ഉ​ത്ത​ര​വി​ട്ട തു​ട​ര​ന്വേ​ഷ​ണം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും ദി​ലീ​പ് മേ​ല്‍​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

തു​ട​ര​ന്വേ​ഷ​ണ​ത്തി​നി​ടെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന ഭീ​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി​യു​മാ​യും ഇ​യാ​ൾ ഹൈ​ക്കോ​ട​തി​യി​ലെ​ത്തി. തു​ട​ര​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ര്‍​ട്ട് കോ​ട​തി​യി​ലെ​ത്തി​യ​പ്പോ​ള്‍ അ​തി​ന്‍റെ പ​ക​ര്‍​പ്പ് വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഒ​ടു​വി​ല്‍ ദി​ലീ​പി​ന്‍റെ ആ​വ​ശ്യം തു​ട​ര​ന്വേ​ഷ​ണം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​യി. ഇ​തു മു​ൻ​നി​ർ​ത്തി​യും ഹ​ർ​ജി ന​ൽ​കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

ഇ​തി​നി​ടെ, തു​ട​ര​ന്വേ​ഷ​ണം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി​യി​ൽ ന​ടി ക​ക്ഷി​ചേ​ര്‍​ന്നു​ള്ള ഇ​ട​പെ​ട​ലു​മു​ണ്ടാ​യി. ഇ​ത്ത​ര​ത്തി​ൽ ആ​കെ 90ഓ​ളം ഹ​ര്‍​ജി​ക​ളാ​ണു വി​ചാ​ര​ണ​വേ​ള​യി​ൽ ദി​ലീ​പ് ന​ല്‍​കി​യ​ത്.

Kerala

ദിലീപിന് ആശ്വാസം; കോടതിവളപ്പിൽ ആഹ്ലാദവും ആരവവുമായി ആരാധകർ

കൊച്ചി: നടി ആക്രമണ കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയുള്ള കോടതി വിധി വന്നതോടെ ആരാധകർക്ക് ആഹ്ലാദം. വിധിയറിഞ്ഞയുടൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുറ്റത്തും പുറത്തുമായി കാത്തിരുന്ന ആരാധകർ ആർപ്പുവിളികളുയർത്തി.

ഒരുകൂട്ടം ദിലീപ് ആരാധകർ ലഡു വിതരണം ചെയ്തു. ദിലീപിന്‍റെ ആലുവയിലെ വീടിന്‍റെ പരിസരത്തും ആരാധകരും സിനിമാ പ്രവർത്തകരും ആഹ്ലാദം പങ്കിട്ടു.

ദിലീപ് കുറ്റക്കാരനല്ലെന്നും അദ്ദേഹത്തെ കുറ്റവിമുക്തനാകുമെന്നും ഉറപ്പിച്ച് കോടതി പരിസരത്ത് നിരവധി പേർ തടിച്ചുകൂടിയിരുന്നു. വിധി പ്രസ്താവനത്തിനു ശേഷം ദിലീപ് കോടതിയുടെ പടികളിറങ്ങി വരുന്പോൾ ആരാധകർ ആർപ്പുവിളികളുമായി തടിച്ചുകൂടി.

സെൽഫിയെടുക്കാനെത്തിയവരെയും അദ്ദേഹം നിരാശപ്പെടുത്തി‍യില്ല. ആരാധകർക്കു നേരെ കൈവീശിക്കാണിച്ച് ദിലീപും സന്തോഷം അറിയിച്ചു.

സഹോദരൻ അനൂപും അഭിഭാഷകനുമൊപ്പമാണ് ദിലീപ് കോടതിയിലെത്തിയത്. കേസിലെ എട്ടാം പ്രതിയായിരുന്നു ദിലീപ്.

 

Kerala

ഗൂഢാലോചന നടന്നത് എനിക്കെതിരേ; കരിയറും ജീവിതവും നശിപ്പിക്കാൻ വലിയ ശ്രമം നടന്നു: ദിലീപ്

കൊച്ചി: നടി ആക്രമണ കേസിൽ യഥാർഥ ഗൂഢാലോചന നടന്നത് തനിക്കെതിരെയാണെന്നു നടൻ ദിലീപ്. തന്‍റെ കരിയറും ജീവിതവും നശിപ്പിക്കാൻ വലിയ ശ്രമം നടന്നുവെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി കേട്ടശേഷം പുറത്തെത്തിയ ദിലീപ് പ്രതികരിച്ചു.

കേസിൽ ക്രിമിനൽ ഗൂഢാലോചന നടന്നെന്നു മഞ്ജു ആദ്യം പറഞ്ഞതിനു ശേഷമാണ് തനിക്കെതിരെ ഗൂഢാലോചന ആരംഭിച്ചത്. തുടർന്നു, മുഖ്യപ്രതിയെയും കൂട്ടുപ്രതികളെയും കൂട്ടുപിടിച്ച് ഉന്നത പോലീസ് സംഘം തനിക്കെതിരെ കള്ളക്കേസ് മെനയുകയായിരുന്നു. ചില മാധ്യമങ്ങളും ഇതിനു കൂട്ടുനിന്നു. എല്ലാ കള്ളക്കഥകളും കോടതിയിൽ തകർന്നുവെന്നും താരം കൂട്ടിച്ചേർത്തു.

ഒമ്പതു വർഷക്കാലം കൂടെ നിന്ന കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും എനിക്കു വേണ്ടി പ്രാർഥിച്ചവരോടുമെല്ലാം നന്ദി പറയുന്നു. എനിക്കു വേണ്ടി ആത്മാർഥമായി നിന്ന അഡ്വ. രാമൻപിള്ള ഉൾപ്പടെയുള്ള അഭിഭാഷകർക്കും നന്ദി പറയുന്നു. ദിലീപ് പറഞ്ഞു.

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; ഒ​ന്ന് മു​ത​ൽ ആ​റ് വ​രെ പ്ര​തി​ക​ളെ ജ​യി​ലി​ലേ​ക്ക് മാ​റ്റും

കൊ​ച്ചി: ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ ആ​റു പ്ര​തി​ക​ളെ ജ​യി​ലി​ലേ​ക്ക് മാ​റ്റും. പ​ൾ​സ​ർ സു​നി, മാ​ർ​ട്ടി​ൻ ആ​ന്‍റ​ണി, ബി. ​മ​ണി​ക​ണ്ഠ​ൻ, വി.​പി. വി​ജീ​ഷ്, എ​ച്ച്.​സ​ലീം, പ്ര​ദീ​പ് എ​ന്നി​വ​രെ​യാ​ണ് കോ​ട​തി കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ഇ​വ​ർ​ക്കെ​തി​രെ കൂ​ട്ട ബ​ലാ​ത്സം​ഗം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, ഗൂ​ഡാ​ലോ​ച​ന എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​വ​യെ​ല്ലാം തെ​ളി​ഞ്ഞു.

അ​തേ​സ​മ​യം, കേ​സി​ൽ ന​ട​ൻ ദി​ലീ​പി​നെ കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി. എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ഹ​ണി എം. ​വ​ർ​ഗീ​സ് ആ​ണ് വി​ധി പ​റ​ഞ്ഞ​ത്. ദി​ലീ​പി​നെ​തി​രെ ചു​മ​ത്തി​യ കു​റ്റ​ങ്ങ​ൾ നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി.

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ജ​ഡ്ജി കോ​ട​തി​യി​ലെ​ത്തി, പ്ര​തി​ക​ൾ​ക്ക് ശി​ക്ഷ ല​ഭി​ക്കു​മെ​ന്ന് അ​തി​ജീ​വി​ത​യു​ടെ അ​ഭി​ഭാ​ഷ​ക

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ധി പ​റ​യാ​ൻ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ഹ​ണി എം. ​വ​ർ​ഗീ​സ് കോ​ട​തി​യി​ലെ​ത്തി. കോ​ട​തി ന​ട​പ​ടി​ക​ൾ 11ന് ​ആ​രം​ഭി​ക്കും.

അ​തി​ജീ​വി​ത കോ​ട​തി​യി​ൽ എ​ത്തി​ല്ല. അ​തി​ജീ​വി​ത​യു​ടെ അ​ഭി​ഭാ​ഷ​ക ടി.​ബി. മി​നി​യും അ​മ്മ​യും കോ​ട​തി​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്.

ദി​ലീ​പ് ഉ​ൾ​പ്പ​ടെ​യു​ള്ള കേ​സി​ലെ 10 പ്ര​തി​ക​ളും കോ​ട​തി​യി​ൽ എ​ത്ത​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. സം​ഭ​വം ന​ട​ന്ന് എ​ട്ട് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് കേ​സി​ൽ കോ​ട​തി വി​ധി പ​റ​യു​ന്ന​ത്.

പ്ര​തി​ക​ൾ​ക്ക് ശി​ക്ഷ ല​ഭി​ക്കു​മെ​ന്നും എ​ല്ലാ തെ​ളി​വു​ക​ളും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​തി​ജീ​വി​ത​യു​ടെ അ​ഭി​ഭാ​ഷ​ക റ്റി.​ബി. മി​നി മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചു.

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; ദി​ലീ​പ് വ്യാ​ജ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി​യെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ൽ. ഗൂ​ഡാ​ലോ​ച​ന ന​ട​ക്കു​ന്നു​ണ്ടെ​ന്ന് വ​രു​ത്തി തീ​ർ​ക്കാ​ൻ ദി​ലീ​പ് വ്യാ​ജ വാ​ട്‌​സാ​പ്പ് ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി​യെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ദി​ലീ​പി​നെ പൂ​ട്ട​ണം എ​ന്നാ​യി​രു​ന്നു വാ​ട്‌​സാ​പ്പ് ഗ്രൂ​പ്പി​ന്‍റെ പേ​ര്.

ഗ്രൂ​പ്പി​ന്‍റെ സ്‌​ക്രീ​ൻ​ഷോ​ട്ടു​ക​ൾ പ്ര​ച​രി​പ്പു​വെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി. മ​ഞ്ജു വാ​ര്യ​രു​ടെ​യും, എ​ഡി​ജി​പി ബി. ​സ​ന്ധ്യ​യു​ടെ​യും വ്യാ​ജ പ്രൊ​ഫൈ​ലു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി​യ​ത്.

സി​നി​മ മേ​ഖ​ല​യി​ൽ ദി​ലീ​പി​നെ​തി​രെ സം​സാ​രി​ച്ച​വ​രു​ടെ​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ​യും വ്യാ​ജ പ്രൊഫൈലുകൾ ഗ്രൂ​പ്പി​ൽ ആ​ഡ് ചെ​യ്തു. താ​ൻ കേ​സി​ൽ അ​ന്യാ​യ​മാ​യി പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട​താ​ണെ​ന്ന വാ​ദം ബ​ല​പ്പെ​ടു​ത്താ​നാ​ണ് ദിലീപ് വ്യാ​ജ ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി​യ​തെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം അ​റി​യി​ച്ചു.

Kerala

‌‌ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; ദി​ലീ​പി​നെ അ​റി​യാ​മെ​ന്ന് പ​ൾ​സ​ർ സു​നി കോ​ട​തി​യി​ൽ

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ പ​ൾ​സ​ർ സു​നി​ക്കും ദി​ലീ​പി​നും പ​ര​സ്പ​രം അ​റി​യാ​മെ​ന്ന് സു​നി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ പ്ര​തീ​ഷ് കു​റു​പ്പ്. ഇ​ക്കാ​ര്യം വി​ചാ​ര​ണ കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​തീ​ഷ് കു​റു​പ്പ് പ്ര​തി​ക​രി​ച്ചു.

എ​ന്നാ​ൽ, കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ പ​ൾ​സ​ർ സു​നി​യെ അ​റി​യി​ല്ലെ​ന്നാ​ണ് ദി​ലീ​പി​ന്‍റെ നി​ല​പാ​ട്. കേ​സി​ൽ തി​ങ്ക​ളാ​ഴ്ച എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി വി​ധി പ​റ​യും. കേ​സി​ൽ ദി​ലീ​പ് എ​ട്ടാം പ്ര​തി​യാ​ണ്.

ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യോ​ടു​ള​ള വ്യ​ക്തി വി​രോ​ധ​ത്തെ​ത്തു​ട​ർ​ന്ന് പീ​ഡ​ന​ത്തി​ന് ക്വ​ട്ടേ​ഷ​ൻ കൊ​ടു​ത്തു എ​ന്നാ​ണ് ദി​ലീ​പി​ന് എ​തി​രാ​യ കേ​സ്. എ​ന്നാ​ൽ ത​ന്നെ കേ​സി​ൽ പെ​ടു​ത്തി​യാ​ണെ​ന്നും പ്രോ​സി​ക്യു​ഷ​ൻ കെ​ട്ടി​ച്ച​മ​ച്ച തെ​ളി​വു​ക​ളാ​ണ് കോ​ട​തി​യി​ൽ എ​ത്തി​യ​തെ​ന്നു​മാ​ണ് ദി​ലീ​പി​ന്‍റെ വാ​ദം.

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; ഡി​സം​ബ​ർ എ​ട്ടി​ന് കോ​ട​തി വി​ധി പ​റ​യും

കൊ​ച്ചി: ന​ട​ൻ ദി​ലീ​പ് പ്ര​തി​യാ​യ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ഡി​സം​ബ​ർ എ​ട്ടി​ന് കോ​ട​തി വി​ധി പ​റ‍​യും. വ​ർ​ഷ​ങ്ങ​ളോ​ളം നീ​ണ്ട നി​യ​മ​പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് കേ​സ് അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി നി​ൽ​ക്കു​ന്ന​ത്.

എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. പ​ള്‍​സ​ര്‍ സു​നി എ​ന്ന സു​നി​ല്‍​കു​മാ​റാ​ണ് കേ​സി​ല്‍ ഒ​ന്നാം പ്ര​തി. ന​ട​ന്‍ ദി​ലീ​പാ​ണ് കേ​സി​ലെ എ​ട്ടാം പ്ര​തി. 2017 ലാ​ണ് ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന വാ​ഹ​ന​ത്തി​ല്‍ വ​ച്ച് ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

പ​ൾ​സ​ർ സു​നി​യെ പി​ടി​കൂ​ടി​യ​തി​ന് പി​ന്നാ​ലെ 2017 ജൂ​ലൈ 10ന് ​ദി​ലീ​പി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​ങ്ക​മാ​ലി ഫ​സ്‌​റ്റ് ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​ട്ട് മു​ൻ​പാ​കെ ഹാ​ജ​രാ​ക്കി​യ ദി​ലീ​പി​നെ റി​മാ​ൻ​ഡ് ചെ​യ്ത‌് ആ​ലു​വ സ​ബ് ജ​യി​ലി​ല​ട​ച്ചു.

2018 മാ​ർ​ച്ച് എ​ട്ടി​ന് എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ൽ വി​ചാ​ര​ണ ആ​രം​ഭി​ച്ചു. 2018 ജൂ​ണി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പ് ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​ര്‍​ജി കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് ത​ള്ളി. കേ​സി​ൽ സാ​ക്ഷി വി​സ്താ​രം പൂ​ർ​ത്തി​യാ​കാ​ൻ നാ​ല​ര വ​ർ​ഷ​മെ​ടു​ത്തു.

ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യോ​ട് ദി​ലീ​പി​ന് മു​ൻ​വൈ​രാ​ഗ്യം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും, ഇ​തേ​ത്തു​ട​ർ​ന്നാ​ണ് കൃ​ത്യം ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പാ​ക്കി​യ​ത് എ​ന്നു​മാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

 

Kerala

കൊ​ച്ചി​യി​ൽ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; വി​ചാ​ര​ണ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും

കൊ​ച്ചി: കൊ​ച്ചി​യി​ൽ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് വി​ചാ​ര​ണ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. കേ​സി​ൽ അ​ന്തി​മ​വാ​ദം പൂ​ർ​ത്തി​യാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​ൻ ആ​രോ​പ​ണ​ങ്ങ​ളി​ലെ സം​ശ​യ​നി​വാ​ര​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്.

പ​ൾ​സ​ർ സു​നി ഒ​ന്നാം പ്ര​തി​യാ​യ കേ​സി​ൽ ന​ട​ൻ ദി​ലീ​പ് എ​ട്ടാം പ്ര​തി​യാ​ണ്. അ​ന്തി​മ​വാ​ദം പൂ​ർ​ത്തി​യാ​യ കേ​സി​ന്‍റെ വി​ധി പ​റ​യു​ന്ന തി​യ​തി കോ​ട​തി ഉ​ട​ൻ അ​റി​യി​ക്കും. എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി​യാ​ണ് കേ​സി​ൽ വി​ധി പ​റ​യു​ക.

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: വി​​​​ധി പ​​​​റ​​​​യു​​​​ന്നത് 20ന് ​​​​ തീ​​​​രു​​​​മാ​​​​നി​​​​ച്ചേ​​​​ക്കും

കൊ​​​​ച്ചി. ന​​​​ട​​​​ന്‍ ദി​​​​ലീ​​​​പ് പ്ര​​​​തി​​​​യാ​​​​യ ന​​​​ടി​​​​യെ ആ​​​​ക്ര​​​​മി​​​​ച്ച കേ​​​​സി​​​​ന്‍റെ വി​​​​ധി പ​​​​റ​​​​യു​​​​ന്ന തീ​​​​യ​​​​തി ഈ ​​​​മാ​​​​സം 20ന് ​​​​കോ​​​​ട​​​​തി തീ​​​​രു​​​​മാ​​​​നി​​​​ച്ചേ​​​​ക്കും.

വി​​​​ചാ​​​​ര​​​​ണ​​​​ക്കോ​​​​ട​​​​തി​​​​യാ​​​​യ എ​​​​റ​​​​ണാ​​​​കു​​​​ളം പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍ സെ​​​​ഷ​​​​ന്‍​സ് കോ​​​​ട​​​​തി​​​​യു​​​​ടെ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ള്‍ ഇ​​​​ന്ന​​​​ലെ​​​​യും പൂ​​​​ര്‍​ത്തി​​​​യാ​​​​യി​​​​ല്ല. കേ​​​​സ് 20ന് ​​​​വീ​​​​ണ്ടും പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​നാ​​​​യി മാ​​​​റ്റി.

2017 ഫെ​​​​ബ്രു​​​​വ​​​​രി 17ന് ​​​​അ​​​​ങ്ക​​​​മാ​​​​ലി അ​​​​ത്താ​​​​ണി​​​​ക്കു സ​​​​മീ​​​​പം യു​​​​വ​​​​ന​​​​ടി​​​​യു​​​​ടെ കാ​​​​ര്‍ ത​​​​ട​​​​ഞ്ഞു​​​​നി​​​​ര്‍​ത്തി ആ​​​​​ക്ര​​​​മി​​​​ച്ച് ന​​​​ഗ്‌​​​നവീ​​​​ഡി​​​​യോ പ​​​​ക​​​​ര്‍​ത്തി​​​​യെ​​​​ന്നാ​​​​ണു കേ​​​​സ് .

കേ​​​​സി​​​​ല്‍ ന​​​​ട​​​​ന്‍ ദി​​​​ലീ​​​​പ് എ​​​​ട്ടാം പ്ര​​​​തി​​​​യാ​​​​ണ്. 2018 മാ​​​​ര്‍​ച്ച് എ​​​​ട്ടി​​​​നാ​​​​ണ് കേ​​​​സി​​​​ന്‍റെ വി​​​​ചാ​​​​ര​​​​ണ​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ എ​​​​റ​​​​ണാ​​​​കു​​​​ളം പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍ സെ​​​​ഷ​​​​ന്‍​സ് കോ​​​​ട​​​​തി​​​​യി​​​​ല്‍ ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. അ​​​​തി​​​​ജീ​​​​വി​​​​ത​​​​യു​​​​ടെ ആ​​​​വ​​​​ശ്യ​​​​പ്ര​​​​കാ​​​​രം പ്ര​​​​ത്യേ​​​​ക വ​​​​നി​​​​താ ജ​​​​ഡ്ജി ര​​​​ഹ​​​​സ്യ​​​വി​​​​ചാ​​​​ര​​​​ണ​​​​യാ​​​​ണു ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് കൊ​ച്ചി​യി​ലെ വി​ചാ​ര​ണ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. അ​ന്തി​മ വാ​ദം പൂ​ർ​ത്തി​യാ​ക്കി​യ കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ൻ ആ​രോ​പ​ണ​ങ്ങ​ളി​ലെ സം​ശ​യ​നി​വാ​ര​ണ​മാ​ണ് തു​ട​രു​ന്ന​ത്. പ​ൾ​സ​ർ സു​നി ഒ​ന്നാം​പ്ര​തി​യാ​യ കേ​സി​ൽ ന​ട​ൻ ദി​ലീ​പാ​ണ് എ​ട്ടാം പ്ര​തി.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​യി​ലി​ലാ​യി​രു​ന്ന ദി​ലീ​പും പ​ൾ​സ​ർ സു​നി​യു​മ​ട​ക്ക​മു​ള്ള​വ‍​ർ ഇ​പ്പോ​ൾ ജാ​മ്യ​ത്തി​ലാ​ണ്. ര​ണ്ടു പേ​രെ നേ​ര​ത്തെ പ്ര​തി​പ്പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ക​യും ഒ​രാ​ളെ കേ​സി​ൽ മാ​പ്പു സാ​ക്ഷി​യാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. കേ​സി​ൽ വൈ​കാ​തെ വി​ധി​യു​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: അ​ന്തി​മ​വി​ചാ​ര​ണ ഇ​ന്നും തു​ട​രും

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച് അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ കേ​സി​ലെ അ​ന്തി​മ​വി​ചാ​ര​ണ ഇ​ന്നും തു​ട​രും. വാ​ദ​ത്തി​നി​ടെ കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ ബോ​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. കോ​ട​തി സ​മ​യം ന​ല്‍​കി​യ​തോ​ടെ പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദ​മാ​ണ് നി​ല​വി​ല്‍ തു​ട​രു​ന്ന​ത്.

ഇ​ക്കാ​ര്യ​ങ്ങ​ളി​ലെ മ​റു​പ​ടി അ​റി​യി​ക്കാ​ന്‍ പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദ​വും കോ​ട​തി​യി​ല്‍ ന​ട​ക്കും. വി​ചാ​ര​ണ അ​ന്തി​മ ഘ​ട്ട​ത്തി​ലാ​യ​തി​നാ​ല്‍ ഇ​രു​വി​ഭാ​ഗ​ങ്ങ​ളു​ടെ വാ​ദം പൂ​ര്‍​ത്തി​യാ​ക്കി അ​ടു​ത്ത മാ​സം പ​കു​തി​യോ​ടെ കേ​സി​ല്‍ വി​ധി പ​റ​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

കേ​സി​ല്‍ ന​ട​ന്‍ ദി​ലീ​പ് അ​ട​ക്ക​മു​ള്ള​വ​രാ​ണ് പ്ര​തി​ക​ള്‍. 2017 ലാ​ണ് ന​ടി ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​റി​ല്‍ അ​പ​മാ​നി​ത​യാ​യ​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​യി​ലി​ലാ​യി​രു​ന്ന ദി​ലീ​പും പ​ള്‍​സ​ര്‍ സു​നി​യു​മ​ട​ക്ക​മു​ള്ള​വ​ര്‍ ഇ​പ്പോ​ള്‍ ജാ​മ്യ​ത്തി​ലാ​ണ്. 2024 സെ​പ്റ്റം​ബ​റി​ലാ​ണ് ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ സു​നി ജാ​മ്യ​ത്തി​ല്‍ പു​റ​ത്ത് ഇ​റ​ങ്ങി​യ​ത്. ക​ര്‍​ശ​ന വ്യ​വ​സ്ഥ​ക​ളോ​ടെ​യാ​ണ് പ​ള്‍​സ​ര്‍ സു​നി​ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

Latest News

Up